മാസ്ക്ക് ധരിച്ചില്ല; പൊലീസ്​ കസ്​റ്റഡിയിലെടുത്ത ദലിത്​ യുവാവ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഗുണ്ടൂര്‍: മാസ്ക് ധരിക്കാത്തതിന് പൊലീസ്​ കസ്​റ്റഡിയിലെടുത്ത ദലിത്​ യുവാവ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചിറള ടൗണില്‍ നിന്ന്​ ജൂലൈ 18ന്​ കസ്​റ്റഡിയിലെടുത്ത വൈ. കിരണ്‍ കുമാര്‍ ആണ്​ മരിച്ചത്​.

Advertisment

publive-image

മാസ്​കും ഹെല്‍മറ്റും ധരിക്കാതെ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോളാണ്​ കിരണ്‍ കുമാറിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.പൊലീസ്​ മര്‍ദനത്തെ തുടര്‍ന്ന്​ തലക്ക്​ ഗുരുതരമായി പരിക്കേറ്റാണ്​ കിരണ്‍ മരിച്ചതെന്ന്​ മാതാപിതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, സ്​റ്റേഷനിലേക്ക്​ കൊണ്ടുപോകും വഴി ജീപ്പില്‍ നിന്ന്​ ചാടിയതിനെ തുടര്‍ന്നാണ്​ കിരണി​െന്‍റ തലക്ക്​ പരിക്കേറ്റതെന്ന്​ പൊലീസ്​ പറയുന്നു. സംഭവത്തില്‍ പൊലീസ് കസ്​റ്റഡി മരണ കേസ് രജിസ്​റ്റര്‍ ചെയ്തതായും സ്വതന്ത്ര അന്വേഷണത്തിന്​ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. കിരണ്‍കു മാറിന്‍റെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

mask issue death
Advertisment