Advertisment

മാസ്ക്ക് ധരിക്കുമ്പോള്‍ ചില തെറ്റുകള്‍ നാം വരുത്തുന്നു... അറിയാതെ വരുത്തുന്ന ഈ തെറ്റുകള്‍ രോഗത്തെ ക്ഷണിച്ചു വരുത്തിയേക്കാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പാതി മറച്ച മുഖവുമായി നാം ജീവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മാസ്ക് ധരിക്കാതെ

പുറത്തിറങ്ങരുതെന്നും ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കരുതെന്നും നമുക്ക് അറിയാം.

ഓരോ ഉപയോഗശേഷവും മാസ്ക് വൃത്തിയായി കഴുകി സൂക്ഷിക്കണമെന്നും അറിയാം. അറിഞ്ഞുകൊണ്ടുതന്നെ ഇതൊന്നും പ്രാവർത്തികമാക്കാത്തവരും നമുക്കിടയിലുണ്ടാകാം. എന്നാല്‍ മാസ്ക്ക് ധരിക്കുമ്പോള്‍ ചില തെറ്റുകള്‍ നാം വരുത്താറുണ്ട്. അത് എന്തോക്കെയാണെന്ന് നോക്കാം.

Advertisment

publive-image

ഭാരത സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശമനുസരിച്ചു നിങ്ങളുടെ

ഫെയ്സ്‌മാസ്‌ക് മൂക്കും വായും പൂർണമായും മൂടുന്നതായിരിക്കണം. അടുത്തൊന്നും ആരുമില്ലെങ്കിൽ ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി നമ്മൾ പലപ്പോഴും മാസ്ക് കഴുത്തിലേക്ക് വലിച്ചു താഴ്ത്തി ഇടാറുണ്ട് എന്നാൽ ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത് എന്ന് നാം മനസിലാക്കുന്നില്ല . കഴുത്തിൽ വിയർപ്പും അഴുക്കും രോഗാണുക്കളും എല്ലാം ഉണ്ടാവും.ഇതുപോലെ മാസ്ക് നെറ്റിയിലേക്ക് വലിച്ചുയർത്തുന്നതും ശരിയല്ല .

മാസ്ക് ഓരോ തവണ ഉപയോഗിച്ച ശേഷവും അത് കഴുകി വൃത്തിയാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം എന്ന് മിക്കവർക്കും അറിയാം. എന്നാൽ മാസ്‌ക്ക് ഊരി വയ്ക്കുന്ന സ്ഥലവും മലിനമാക്കപ്പെടുകയാണെന്ന്

അറിയാമോ ? ഉപയോഗിച്ച ശേഷം ഉടൻ തന്നെ മാസ്ക് കഴുകി വൃത്തിയാക്കണം എന്നത് വളരെ പ്രധാനമാണ്.

ദിവസം മുഴുവനും ഓഫീസിൽ ചെലവിടുന്നവരുണ്ടാകാം, പൊതുസ്ഥലങ്ങളിൽ ചെലവഴിക്കുന്നവരുണ്ടാകാം. ഇങ്ങനെയുള്ളപ്പോൾ ദിവസം മുഴുവൻ ഒരു മാസ്ക് തന്നെ ധരിക്കേണ്ടിയും വരാം. എന്നാൽ നിങ്ങൾ ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും മാസ്ക് മാറ്റുകയോ, കഴുകുകയോ, അണുനശീകരണം വരുത്തുകയോ ചെയ്യേണ്ടതാണെന്ന് വിദഗ്‌ധർ പറയുന്നു. അല്ലെങ്കിൽ അണുബാധയ്ക്കു കാരണമാകുന്ന കീടാണുക്കളും രോഗാണുക്കളും എല്ലാംമാസ്ക്കിൽ അടിഞ്ഞു കൂടും.

Advertisment