Advertisment

സോഡാ സോഫ്റ്റ് ഡ്രിങ്സ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാസ്സ് കേരള സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജയാനന്ദന്‍ നിര്‍വഹിച്ചു

New Update

publive-image

കോഴിക്കോട്: കോവിഡ് പ്രതിസന്ധി നിമിത്തം തകർന്നടിഞ്ഞ സോഡാ സോഫ്റ്റ് ഡ്രിങ്സ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് സോഡാ ആൻഡ് സോഫ്റ്റ് ഡ്രിങ്സ് കേരളയുടെ (മാസ്സ് കേരള) നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടകെ അടച്ചിട്ട സോഡാ കമ്പനികൾക്കു മുന്നിലും ഗൃഹങ്ങളിലും വെച്ചു നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് സോഡാ മാനുഫാക്ചേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും മുൻ സെക്രട്ടറിയുമായ ജയാനന്ദൻ നിർവഹിച്ചു.

ജില്ലാ സെക്രട്ടറി ചന്ദ്രദാസൻ സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡണ്ട് ശ്രീരഞ്ജനൻ അധ്യക്ഷത വഹിച്ചു, ദിലീപ് കോവൂർ, ബഷീർ ഫറോക്ക് എന്നിവർ സംസാരിച്ചു. രജീഷ് പാലേരി നന്ദിയും പറഞ്ഞു.

kozhikode news
Advertisment