മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, January 22, 2021

ചെന്നൈ: പ്രമുഖ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്‌നാടിലെ കൃഷ്ണഗിരി ഹൊസൂരിലുള്ള മുത്തൂറ്റിന്റെ സ്ഥാപനത്തില്‍ നിന്ന് ഏഴ് കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്.

ആറംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. രാവിലെ സ്ഥാപനം തുറന്ന സമയത്താണ് സംഘം സ്ഥാപനത്തിലെത്തി തോക്ക് ചൂണ്ടി കോടികളുടെ സ്വര്‍ണം കവര്‍ന്നത്.

×