Advertisment

മാവൂർ റോഡ് ശ്മശാനം അടച്ചു പൂട്ടാതെ നവീകരണം നടത്തുവാനുള്ള നടപടി സ്വീകരിക്കണം: എസ്എൻഡിപി യോഗം കോഴിക്കോട്

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കോഴിക്കോട്: മാവൂർ റോഡ് ശ്മശാനം അടച്ചുപൂട്ടിക്കൊണ്ട് നവീകരണ പ്രവർത്തനം നടത്താനുള്ള കോഴിക്കോട് കോർപ്പറേഷൻ്റെ നീക്കം ദുരൂഹമാണെന്നും ശ്മശാനം അടച്ചു പൂട്ടാതെ നവീകരണം നടത്തുവാനുള്ള നടപടി സ്വീകരിക്കണമെന്നും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

Advertisment

publive-image

ആധുനിക ചൂള നിർമ്മിക്കുന്നതിൻ്റെ മറവിൽ മാവൂർ റോഡിലെ ബിൽഡിങ് മുതലാളിമാരുടെ താല്പര്യത്തിനു വഴങ്ങി പരമ്പരാഗതരീതിയിൽ ശവസംസ്കാരം നടത്തുവാനുള്ള സൗകര്യം ഇല്ലായ്മ ചെയ്യുന്നത് സമുദായം ഒറ്റക്കെട്ടായി എതിർക്കുമെന്നും കോർപ്പറേഷൻ്റെ ഹിന്ദുവിരുദ്ധ നീക്കത്തിനെതിരെ സഹോദര സമുദായ സംഘടനകളുടെ സഹകരണത്തോടുകൂടി കൂട്ടായ പ്രക്ഷോഭത്തിന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃത്വം നൽകുമെന്നും യോഗം അറിയിച്ചു.

യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു സെക്രട്ടറി സുധീഷ് കേശവപുരി യോഗം ഡയറക്ടർ കെ.ബിനുകുമാർ ഭാരവാഹികളായ അഡ്വ.എം.രാജൻ, വി.സുരേന്ദ്രൻ, എം.മുരളീധരൻ, പി കെ ഭരതൻ, ചന്ദ്രൻ പാലത്ത്, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment