ഫിലിം ഡസ്ക്
Updated On
New Update
നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദിയ മിര്‍സയ്ക്ക് സമന്‍സ് അയച്ചുവെന്ന വാര്‍ത്തകളൊട് പ്രതികരിച്ച് താരം.
Advertisment
മയക്കുമരുന്നോ മയക്കുമരുന്ന് ഉത്പന്നങ്ങളോ താനിതുവരെ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ദിയ മിര്‍സ പറഞ്ഞു.
"ഈ വാര്‍ത്ത തെറ്റായതും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്, ഞാനതിനെ ശക്തമായി നിഷേധിക്കുന്നു. ഈ തെറ്റായ വാര്‍ത്തകള്‍ എന്റെ പ്രശസ്തിയ്ക്ക് കളങ്കമുണ്ടാക്കുന്നതും വര്‍ഷങ്ങള്‍കൊണ്ട് കഠിനാധ്വാനത്തിലൂടെ ഞാന്‍ പടുത്തുയര്‍ത്തിയ എന്റെ കരിയറിനെ നേരിട്ട് ബാധിക്കുന്നതുമാണ്." ദിയ ടീറ്റില്‍ കുറിച്ചു.