ബഹുജന്‍ സമാജ്​​ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ നല്‍കുമെന്ന്​ മായാവതി

നാഷണല്‍ ഡസ്ക്
Friday, January 15, 2021

ലഖ്​നോ: നിയമസഭ ​തെരഞ്ഞെടുപ്പിന്​ ഒരു വര്‍ഷം മാത്രം അവശേഷിക്കെ ഉത്തര്‍ പ്രദേശില്‍ വാക്​സിന്‍ രാഷ്​ട്രീയം ചൂട് പിടിക്കുന്നു . അടുത്ത വര്‍ഷം ബഹുജന്‍ സമാജ്​​ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ നല്‍കുമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി വാഗ്ദാനം നല്‍കി .

രാജ്യത്ത് ജനുവരി 16 മുതല്‍ വാക്​സിന്‍ വിതരണം തുടങ്ങുന്നതിന് സ്വാഗതം ചെയ്​ത മായാവതി കേന്ദ്രവും സംസ്​ഥാന സര്‍ക്കാറും കോവിഡ്​ വാക്​സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

”കോവിഡ്​ വാക്​സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര, സംസ്​ഥാന സര്‍ക്കാറുകള്‍​ എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ ലഭ്യമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു .”-മായാവതി പറഞ്ഞു.

×