Advertisment

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ;സുപ്രീം കോടതിയുടെ നിര്‍‌ണായക വിധി ഇന്ന്

New Update

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ നിര്‍‌ണായക വിധി ഇന്ന് വരും . ഫീസ് നിര്‍ണയ സമിതി തീരുമാനിച്ച ഫീസ് പുന:പരിശോധിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Advertisment

publive-image

ഫീസ് നിര്‍ണയ സമിതി തീരുമാനം മാനേജുമെന്റുകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹ‌ര്‍ജി പരിഗണിക്കുന്നത്.

2016 മുതല്‍ 2020 വരെയുള്ള കാലയളവിലേക്ക് അഞ്ചുമുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്. എന്നാല്‍ ഇത് 11 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി മാനേജുമെന്റുകള്‍ക്ക് അനുകൂലമായിരുന്നു.

medical colleage fees
Advertisment