Advertisment

മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി യു.എ.ഇ ദേശീയ എയർലൈനായ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും കൈകോര്‍ക്കുന്നു.

New Update

ദമ്മാം : സൗദി അറേബ്യയിൽ നിന്ന് യു.എ.ഇയിലെക്കുള്ള മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി യു.എ.ഇ ദേശീയ എയർലൈനായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെൽത്ത് കെയറും തമ്മിൽ കരാർ. യുഎഇയിലേക്ക് പരമാവധി മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കു കയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും ധാരണാ പത്രത്തിൽ ഒപ്പുവച്ചത്. ആദ്യഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള മെഡിക്കൽ ടൂറിസ്റ്റുകളെയാണ് ഇത്തി ഹാദ് വിമാന സർവീസ് വഴി അബുദാബിയിലേക്ക് എത്തിക്കുക. സൗദി അറേബ്യയിൽ നിന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ യാത്രയും ആഗോള നിലവാരമുള്ള ആരോഗ്യ പരിചരണവും ഉറപ്പാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.

Advertisment

publive-image

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ഇത്തിഹാദ്, വിപിഎസ് ഹെൽത്ത് കെയറിന് നൽകും. വിപിഎസ് ഹെൽത്ത് കെയറിന് കീഴിലുള്ള പ്രമുഖ ആരോഗ്യ പരിചരണ കേന്ദ്രമായ ബുർജീൽ ആശുപത്രിയടക്കം എട്ടിടങ്ങളിലാണ് സന്ദർശകർക്ക് ചികിത്സ ലഭ്യമാക്കാനാവുക. വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിലും ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡഗ്ലസുമാണ് കരാറിൽ ഒപ്പുവച്ചത്.

ആഗോള നിലവാരമുള്ള മെഡിക്കൽ കേന്ദ്രമെന്ന അബുദാബിയുടെ ഖ്യാതി ഉറപ്പി ക്കാനാണ് അബുദാബിയിലെ ഏറ്റവും അംഗീകാരമുള്ള രണ്ടു ബ്രാൻഡുകൾ ഒരുമിക്കു ന്നതെന്ന് ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡഗ്ലസ് പറഞ്ഞു. മെഡിക്കൽ പരിചരണം ആവശ്യമായ അന്താരാഷ്ട്ര യാത്രികർക്ക് വിമാനത്തിൽ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിൽ ഇത്തിഹാദിന് മികച്ച അനുഭവ സമ്പത്തുണ്ട്.

സൗദി അറേബ്യയിൽ നിന്നുള്ളവരെ ചികിത്സയ്ക്കായി അബുദാബിയിൽ എത്തിക്കാൻ വിപിഎസ് ഇത്തിഹാദിനെ തിരഞ്ഞെടുക്കാൻ കാരണം ഈ അനുഭവ സമ്പത്താണ്. ഇത്തിഹാദ് സേവനം ഉപയോഗിക്കുന്ന സൗദിയിൽ ഉള്ളവർക്ക് അബുദാബിയിൽ എത്തിയാൽ ഉടൻ ആഗോള നിലവാരമുള്ള മെഡിക്കൽ പരിചരണം ഉറപ്പാക്കാൻ ആകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമാകാനുള്ള വലിയ സാധ്യത അബുദാബിക്കുണ്ടെന്ന് വിപിഎസ് ഹെൽ ത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു.

ഏതാനും മണിക്കൂറുകൾ സഞ്ചരിച്ചാൽ അബുദായിൽ എത്താവുന്ന ദൂരത്താണ് ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടും. ഞങ്ങളുടെ ചികിത്സ തേടിയെത്തുന്നവർ ഇത്തി ഹാദിന്റെ സുരക്ഷിത കരങ്ങളിൽ ആണെന്നത് ശുഭകരം. ആഗോള നിലവാരമുള്ള ആരോഗ്യ പരിചരണം ദേശീയ അജണ്ടയുടെ നെടും തൂണാണെന്നും അബുദാബി സർക്കാർ അതിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ പരിചരണം വേണ്ടവർക്ക് വിമാനത്തിനകത്ത് സവിശേഷ സൗകര്യങ്ങൾ ഉണ്ട്  പ്രത്യേക മെഡിക്കൽ പരിചരണം വേണ്ടവരുടെ വിമാനയാത്ര സുഗമമാക്കാൻ ഇത്തിഹാദ് രണ്ടു പ്രത്യേക സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിമാന യാത്രയ്ക്ക് മുൻപ് മെഡിക്കൽ ക്ലിയറൻസ് ആവശ്യമായവരെ ഇത്തിഹാദ് മെഡിക്കൽ സംഘത്തിലെ ഡോക്ടർ സന്ദർശിക്കും. നിലവിൽ പരിശോധിക്കുന്ന ഡോക്ട റുമായി ആശയവിനിമയം നടത്തി മെഡിക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. വിമാനയാത്രയ്ക്ക് ഫിറ്റ് ആണോ എന്ന സർട്ടിക്കറ്റ് ഒരു ദിവസത്തിനകം നൽകും. ഒപ്പം വൈദ്യസഹായം ലഭ്യമാക്കാനായി വിമാനത്തിൽ തന്നെ നേഴ്‌സിനെ അനുവദിക്കുകയും ചെയ്യും. എവിയേഷനിലും ട്രാൻസ്‌പോർട്ട് മെഡിസിനിലും വൈദഗ്ദ്യമുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയാണ് ഇതിനായി സജ്ജീകരി ചിരിച്ചിരിക്കുന്നത്. 2018 ജൂലൈ മുതൽ ‘വണ് സ്റ്റോപ്പ് ഷോപ്പ്‘ എന്ന സേവനം ലഭ്യമാക്കുന്ന മേഖലയിലെ ആദ്യ വ്യോമയാന കമ്പനിയാണ് ഇത്തിഹാദ്.

Advertisment