Advertisment

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമെൻസ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

Advertisment

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ദമ്പതീവർഷാചരണത്തിന്റെ ഭാഗമായി രൂപത വിമെൻസ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം പ്രശസ്ത വചനപ്രഘോഷകയായ സി. ആൻ മരിയ എസ്.എച്ച് നയിക്കുന്നതാണ്‌.

രൂപതയിലെ എട്ടു റീജിയണുകളുകളിലായി ഓൺലൈനിൽ നടത്തപ്പെടുന്ന ധ്യാനത്തിന് ഒക്ടോബർ 4 ന് ഗ്ലാസ്‌ഗോവിൽ തുടക്കമാകും. 'ക്രിസ്തീയദാമ്പത്യത്തിന്റെ വിശുദ്ധീകരണവും ദമ്പതികളുടെ ആല്മീയനവീകരണവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കലിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെ സർക്കുലറിലൂടെ രൂപതയിലെ എല്ലാ ദമ്പതികളെയും ഈ നവീകരണ പ്രോഗ്രാമിലേക്കു പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

രൂപതയിലെ എട്ടു റീജിയനുകളിലും പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയുള്ള ഒരുക്ക മീറ്റിങ്ങുകളും പ്രാർത്ഥനകളും നടന്നു വരുന്നു.

പ്രോട്ടോസിഞ്ചെല്ലൂസ് മോൺ.ആന്റണി ചുണ്ടെലിക്കാട്ട്, ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വിമെൻസ് ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച്, വിമെൻസ് ഫോറം രൂപത പ്രസിഡന്റ് ജോളി മാത്യു, മറ്റു രൂപത, റീജിയൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.

രൂപതയിലെ എല്ലാ ദമ്പതികളെയും ഈ വിശുദ്ധീകരണ ധ്യാനത്തിലേക്കു പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന റീജിയൻ തീയതി സമയം (UK Time) ഗ്ലാസ്ഗോ ഒക്ടോബർ 4, 4.00 - 5.30 പിഎം, സൗത്താംപ്റ്റൻ ഒക്ടോബർ 10, 4.00 - 5.30. പിഎം, കവന്ററി ഒക്ടോബർ 11, 4.00 - 5.30 പിഎം, ലണ്ടൻ ഒക്ടോബർ 17, 5.00 - 6.30 പിഎം, കേംബ്രിഡ്ജ് ഒക്ടോബർ 18, 5.00 - 6.30 പിഎം, പ്രെസ്റ്റൺ ഒക്ടോബർ 24, 6.00 - 7.30 പിഎം, ബ്രിസ്റ്റോൾ - കാർഡിഫ് ഒക്ടോബർ 25, 5.00 - 6.30 പിഎം, മാഞ്ചസ്റ്റർ October 31, 5.00 - 6.30 pm.

For more details: +447309085138, +447908990369

-ഫാ. ടോമി അഡാട്ട്

uk news
Advertisment