കേന്ദ്ര സര്‍ക്കാര്‍ കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റി; രൂക്ഷ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി

New Update

publive-image

Advertisment

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റുമായ മെഹ്ബൂബ മുഫ്തി. അതുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് മെഹ്ബൂബ ആരോപിച്ചു. കശ്മീരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ബിപിന്‍ റാവത്തിന്‍റെ പ്രസ്താവനയില്‍ അതിശയിക്കാനില്ല. അവര്‍ക്ക് കശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏക മാര്‍ഗ്ഗം അടിച്ചമര്‍ത്തലാണ്. ഇവിടെ എല്ലാം ശരിയാണെന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് എതിരാണ് പുതിയ നീക്കമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

mehbooba mufti
Advertisment