വെള്ളത്തിനടിയിൽ വ്യായാമം ചെയ്ത് യുവാവ്; ലക്ഷ്യം വ്യായാമത്തെക്കുറിച്ചുള്ള ബോധവൽക്കരണം

നാഷണല്‍ ഡസ്ക്
Tuesday, May 11, 2021

കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിനിടെ ശരീരത്തിന്റെ ഫിറ്റ്നസ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ബോധവൽക്കരണം നടത്താൻ വെള്ളത്തിനടിയിൽ വെച്ച്‌ വ്യായാമം ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റുകയാണ്പുതുച്ചേരി സ്വദേശിയായ യുവാവ്. അരവിന്ദ് എന്ന ഈ യുവാവ് കഴിഞ്ഞ 20 വർഷക്കാലമായി ചെന്നൈയുടെയും പുതുച്ചേരിയുടെയും തീരങ്ങളിൽ ഡൈവിങ് ക്യാമ്ബയിനുകൾ സംഘടിപ്പിക്കുന്നുണ്ട്.

വെള്ളത്തിനടിയിൽ 14 മീറ്ററോളംതാഴ്ചയിൽ നിന്നു കൊണ്ടാണ് അരവിന്ദ് വ്യായാമത്തിൽ ഏർപ്പെട്ടത്. ശരീരത്തിന്റെയുംശ്വാസകോശത്തിന്റെയും ശക്തിയും ആരോഗ്യവും നിലനിർത്താൻ ദിവസവും 45 മിനിറ്റ് നേരമെങ്കിലും എല്ലാവരും വ്യായാമം ചെയ്യണമെന്നും ഒപ്പം ശ്വസനസംബന്ധമായവ്യായാമങ്ങളിലും ഏർപ്പെടണമെന്നും അരവിന്ദ് പറയുന്നു.

അത് നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.പ്രമോദ് മാധവ് എന്ന ട്വിറ്റർ ഉപയോക്താവാണ് സമൂഹമാധ്യമങ്ങളിലൂടെ അരവിന്ദിന്റെ ഈ വ്യത്യസ്തമായ വ്യായാമത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

×