കൊച്ചി: പൊലീസിനെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും മുള്‍മുനയില്‍ നിര്‍ത്തി രണ്ട് തവണ കെട്ടിടത്തിന് മുകളില്‍ കയറി യുവാവിെന്റ ആത്മഹത്യ ഭീഷണി.
ഫോര്‍ഷോര്‍ റോഡിലെ കുസാറ്റ് കെട്ടിടത്തിന് മുകളില്‍ വൈകിട്ട് ഏഴോടെ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശിയായ യുവാവിനെ പൊലിസും ഫയര്‍ഫോഴ്സുമെത്തി അനുനയിപ്പിച്ച് താഴെയിറക്കി.
മാനസിക അസ്വാസ്ഥ്യമുള്ള ഇദ്ദേഹത്തെ തുടര്‍ന്ന് പൊലിസ് കൂട്ടിക്കൊണ്ടുപോയി ബന്ധുക്കളെ വിളിച്ചുവരുത്തി. അവരോടൊപ്പം വിട്ടെങ്കിലും പുറത്തിറങ്ങിയ ഉടന്‍ സെന്‍ട്രല്‍ സ്റ്റേഷന് എതിര്‍വശത്തുള്ള ബോര്‍ഡിലേക്ക് കയറി വീണ്ടും ഭീഷണി മുഴക്കി.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി വെള്ളം മുകളിലേക്ക് അടിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു കെട്ടിടത്തിലേക്ക് യുവാവ് കയറി നിന്നു. ഇതോടെ ഉദ്യോഗസ്ഥന് മുകളിലെത്തി താഴേ വിരിച്ച വലയിലേക്ക് എത്തിച്ചശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.