Advertisment

വ്യാപാര മേഖലയെ ദുരിതത്തിൽ ആക്കരുത്; പ്രവർത്തനസമയ നിയന്ത്രണം പിൻവലിക്കണം - വ്യാപാര സംഘടനകൾ

New Update

publive-image

Advertisment

കോഴിക്കോട്: തുടർച്ചയായ ദുരന്തങ്ങൾ മൂലം ആഘോഷ - സീസൺ വിൽപ്പനകൾ നടക്കാത്ത സാഹചര്യത്തിൽ ജാഗ്രതയും, ബോധവൽക്കരണവുമാണ് അനിവാര്യമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ അടിയന്തര ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

മാർക്കറ്റുകളിലും, മാളുകളിലും താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് തിരക്കുകൾ കുറയ്ക്കുന്നതിനും, കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിനും കൂടുതൽ സമയം പ്രവർത്തിക്കുന്നതിന് 9മണിക്ക് കടകൾ അടക്കണമെന്ന നിർദേശം പിൻവലിക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു.

പ്രത്യേകിച്ചും റംസാൻ കാലത്ത് സായാഹ്നത്തിലാണ് ഉപഭോക്താക്കൾ വിപണിയിലെത്തുന്നത്, പല ഹോട്ടലുകളും വൈകിട്ട് 6മണിക്കാണ് തുറക്കുന്നത്. രാത്രി ഒമ്പതുമണിക്ക് കടകൾ അടക്കണമെന്ന നിബന്ധന നിശ്ചിത സമയത്ത് കൂടുതൽ ആളുകൾ എത്തിപ്പെടുന്നതിന് വഴിവെക്കും. കൂടുതൽ സമയം പ്രവർത്തിക്കുന്നത് തിരക്ക് ഒഴിവാക്കി ഉപഭോക്താക്കൾക്ക് മാർക്കറ്റിലും മാളുകളിലും വരുന്നതിന് സഹായിക്കും.

കോഴിക്കോട് മിഠായിതെരുവ് മേഖലയിലെ വാണിജ്യ പ്രതാപം വീണ്ടെടുക്കാൻ വാഹന നിരോധനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെയും, പോലീസിന്റെയും മുന്നറിയിപ്പ് അവഗണിച്ച് യാതൊരു കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ തിരഞ്ഞെടുപ്പു പ്രചരണങ്ങളും, അനുബന്ധ പ്രവർത്തനങ്ങളും ആണ് കേരളത്തിൽ കോവിഡ് രൂക്ഷമാകാൻ ഇടവരുത്തിയത്.

കോവിഡ് വ്യാപനം പെരുകുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലെ എല്ലാവർക്കും ചിലവേറിയ ആർടിപിസിആർ പരിശോധന നിർബന്ധിക്കുന്നതിന് പകരം അവർക്ക് മുൻഗണന നൽകി കോവിഡ് വാക്സിൻ നൽകണമെന്ന് യോഗം അഭ്യർത്ഥിച്ചു. നിർമ്മാതാക്കൾ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഓഫറുകളും, സ്കീമും പാടില്ല എന്ന നിബന്ധന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യം നിഷേധിക്കുവാൻ ഇടവരുത്തും. സാമ്പത്തിക ഞെരുക്കം നേടുന്ന സകല മേഖലകളിലും ആശ്വാസം ലഭിക്കുന്നതിന് ജിഎസ്ടി നിരക്കുകൾ, ഇന്ധന-പാചക വില കുറയ്ക്കുകയാണ് വേണ്ടതെന്ന് യോഗം അഭ്യർത്ഥിച്ചു.

നിയന്ത്രണങ്ങൾ പരമാവധി പാലിക്കുവാനും, ഉപഭോക്താക്കളിൽ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു. തീവണ്ടികളിലും, റെയിൽവേ സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നില്ലെന്ന് കോൺഫെഡറേഷൻ ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.

വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിൽ പ്രസിഡണ്ട് ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ് ഓൺലൈനായി പങ്കെടുത്ത് യോഗം ഉദ്ഘാടനം നിർവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണി പാറ്റാണി, ഇ.പി. മോഹൻദാസ് (വയനാട് ചേബർ) പ്രൊഫസർ അഡ്വക്കറ്റ് എം.കെ അയ്യപ്പൻ, എം.വി കുഞ്ഞാമു, (മലബാർ ഡെവലപ്മെന്റ് കൗൺസിൽ). സി.സി. മനോജ്, ജിയോ ജോബ് (ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), സി.അബ്ദുൾ റഹ്‌മാൻ കണ്ണൂർ (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ) പി.ഐ.അജയൻ (ഉപഭോക്തൃ വിദ്യാഭ്യാസസമിതി) ബി.പി സിദ്ദീഖ് ഹാജി, ( സംസ്ഥാന ചെറുകിട സോപ്പ് നിർമ്മാണ അസോസിയേഷൻ) കുന്നോത്ത് അബൂബക്കർ, ജോഷി പോൾ (ഡിസ്ട്രിക്ട് മർച്ചന്റ്‌സ് അസോസിയേഷൻ), ശ്രീകല മോഹൻ (അഖിലേന്ത്യ ആയുർവേദിക് സോപ്പ് നിർമ്മാണ അസോസിയേഷൻ), പി.ഹാഷിം, കെ.സലിം (സ്മാൾ സ്കെയിൽ ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ), എം.ഇ.അഷ്റഫ്, എം.എൻ. ഉല്ലാസൻ (സിറ്റി മർച്ചൻ അസോസിയേഷൻ) എന്നിവർ പങ്കെടുത്തു.

kozhikode news
Advertisment