Advertisment

ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി 'മേരി ആവാസ് സുനോ'

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ദോഹ വേവ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച മേരി ആവാസ് സുനോ എന്ന സംഗീതവിരുന്ന് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. ഫേസ്ബുക് ലൈവില്‍ നടത്തിയ പരിപാടി ആയിരങ്ങളാണ് ആദ്യന്തം വീക്ഷിച്ചത്.

പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം ഡോം ഖത്തര്‍ പ്രസിഡന്റ് വി. സി. മഷ്ഹൂദ് നിര്‍വഹിച്ചു. അന്നം തരുന്ന നാടിനുള്ള ഒരു സമര്‍പ്പണമാണ് ഈ കലാ വിരുന്നെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രമുഖ ഗായകന്‍ മുഹമ്മദ് ത്വയ്യിബ് നേതൃത്വം നല്‍കിയ സംഗീതവിരുന്നില്‍ നേഹ പ്രസാദ്, മൈഥിലി ഷിനോയ്, ശിവപ്രിയ സുരേഷ് എന്നീ ഗായികമാരും വൈവിധ്യമാര്‍ന്ന ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്നു.

ഡോം ഖത്തറിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടത്തിയ ഡ്രോയിങ് മത്സരവിജയികള്‍ക്കും വീഡിയോ പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിച്ചയച്ച കുട്ടികള്‍ക്കുമുള്ള സമ്മാനദാനം പ്രസ്തുത പരിപാടിയില്‍ വിതരണം ചെയ്തു.

ഖത്തറിലുള്ള പെന്‍സില്‍ ഡ്രോയിങ് വിജയികള്‍ക്ക് ഡോം ഖത്തര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, വൈസ് പ്രസിഡന്റും പ്രോഗ്രമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ അല്‍സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. വി. വി. ഹംസ, വൈസ് പ്രസിഡന്റ് ബാലന്‍ മണ്ണേരി തുടങ്ങിയവര്‍ സമ്മാനിച്ചു. ഡോം ഖത്തര്‍ പാട്രണ്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിജയികളെ അനുമോദിച്ചു.

നാട്ടിലെ വിജയികള്‍ക്ക് നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളില്‍ വെച്ച് പ്രശസ്ത നാടക നടന്‍ നിലമ്പൂര്‍ മണി, പ്രശസ്ത സാഹിത്യകാരന്‍ ബാലന്‍ വേങ്ങര എന്നിവര്‍ സമ്മാനിച്ചു.ഡോം ഖത്തര്‍ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറയുടേയും വൈസ് പ്രസിഡണ്ട് ബഷീര്‍ കുനിയിലിന്റെയും സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.

വീഡിയോ പ്രസന്റേഷന്‍ വിജയികള്‍ക്ക് ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാനവാസ് തറയില്‍, ട്രഷറര്‍ കേശവ് ദാസ് നിലമ്പൂര്‍ ഡോം ഖത്തര്‍ ആര്‍ട്‌സ് വിംഗ് കോഡിനേറ്റര്‍ ഹരിശങ്കര്‍ അങ്ങാടിപ്പുറം, ഡോം ഖത്തര്‍ പബ്ലിക് റിലേഷന്‍ ടീം അംഗങ്ങളായ അനീസ് കെടി വളപുരം , നൗഫല്‍ പിസി കട്ടുപ്പാറ, ഗായകന്‍ മുഹമ്മദ് തോയ്യിബ്, ഷാഫി റഹീബ് മീഡിയതുടങ്ങിയവര്‍ സമ്മാനിച്ചു.

അവതരണം കൊണ്ടും സംഘാടക മികവു കൊണ്ടും വ്യതസ്തത പുലര്‍ത്തിയ ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം ആയിരങ്ങള്‍ ആസ്വദിച്ചു.

-ഡോ. അമാനുല്ല വടക്കാങ്ങര

qatar news
Advertisment