Advertisment

ഇംഗ്ലീഷ് സംസാരിക്കുന്ന യാചക തെരുവിൽ ; റീൽ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാർത്ഥി എത്തി

തന്റെ പഴയ വിദ്യാർത്ഥിയെ കണ്ട സന്തോഷം, അധ്യാപികയെ ചേർത്ത് നിർത്താൻ സാധിച്ചതിന്റെ സംതൃപ്തി, ഇത് ഇവരുടെ മുഖത്തു കാണാം.

Beggars-fluent-English-speaking-skills-go-viral-on-the-internet.jpg

ബം​​ഗളൂരു: ചെന്നൈയിലുള്ള ഇന്‍ഫ്ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മെർലിൻ മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്.മെർലിന് ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആഷിക്ക് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. താനുമായി ഒരുമിച്ച് ഇൻസ്റ്റാഗ്രാമിൽ ഇംഗ്ലീഷ് വീഡിയോകൾ നിർമ്മിക്കാനും നിർദ്ദേശിച്ചു. ഓരോ വീഡിയോയ്ക്കും ആഷിക് അവർക്ക് പണവും നൽകുമെന്ന ഡീലിലും എത്തി.

Advertisment

ഇനിയാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്, മുഹമ്മദ് ആഷിക് അപ്ലോഡ് ചെയ്ത ഈ റീല് കണ്ട് 2 ദിവസത്തിനുള്ളിൽ തന്നെ മെർലിൻ പണ്ട് ട്യൂഷൻ എടുത്തുകൊടുത്ത അവരുടെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥി അവരെ തേടി തെരുവിൽ എത്തുന്നു. പഴയ വിദ്യാർത്ഥികളെല്ലാം വീഡിയോ കോളിലൂടെ തങ്ങളുടെ അധ്യാപികയോട് സംസാരിക്കുന്നു, ഓർമ്മകൾ പങ്കുവയ്ക്കുന്നു,

തന്റെ പഴയ വിദ്യാർത്ഥിയെ കണ്ട സന്തോഷം, അധ്യാപികയെ ചേർത്ത് നിർത്താൻ സാധിച്ചതിന്റെ സംതൃപ്തി, ഇത് ഇവരുടെ മുഖത്തു കാണാം. തീർത്തും ഹൃദയ സ്പര്ശിയാണ് ഈ വീഡിയോ. മെർലിനെ ഇവർ വൃദ്ധസദനത്തിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇനിയുള്ള തന്റെ അവസാന കാലം സമാധാനത്തോടെ കഴിയണമെന്നാണ് മെർലിൻ പറയുന്നത്.





#teacher
Advertisment