സിനിമയിലെ പ്രതാപം പോയി. തന്നെ ആരും വിളിക്കാറില്ല, അങ്ങോട്ട് വിളിച്ചാല്‍ എടുക്കാറുമില്ല. 12 വര്‍ഷമായി ഒപ്പമുണ്ടായിരുന്ന മേക്കപ്പ്മാന്‍ പോലും വിട്ടുപോയി - തുറന്നു പറഞ്ഞ് ജയറാം. തലക്കനവുമായി നടക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് പാഠമായി ജയറാമിന്‍റെ അനുഭവം !

8 മാസത്തോളമായി സിനിമയില്‍ തിരക്കൊന്നുമില്ലാതെ താന്‍ വീട്ടിലുണ്ട്. എന്നിട്ടും സ്ഥിരമായി വിളിക്കുന്നവര്‍ പോലും വിളിക്കാറില്ല. സിനിമയിലെ തിരക്കു കുറഞ്ഞതോടെ പഴയ സുഹൃത്തുക്കളില്‍ നിന്നുപോലും വ്യത്യസ്തമായ പെരുമാറ്റമാണുണ്ടായത്.

New Update
jayaram-4

ചെന്നൈ: വലിയ തലക്കനവും അഹങ്കാരവുമായി നടക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു മുന്നറിയിപ്പാണ് ഒരുകാലത്ത് സൂപ്പര്‍ താരഗണത്തിലുണ്ടായിരുന്ന നടന്‍ ജയറാമിന്‍റെ നിലവിലെ അവസ്ഥയും അതേക്കുറിച്ചുള്ള പ്രതികരണവും.

Advertisment

സിനിമയില്‍ പ്രതാപം നഷ്ടപ്പെട്ടതോടെ തന്നെ ആരും വെറുതെപോലും വിളിക്കാറില്ലെന്നും ഇനി അങ്ങോട്ടു വിളിച്ചേക്കാമെന്നു വച്ചാല്‍ ആരും ഫോണ്‍ എടുക്കാറില്ലെന്നുമാണ് ജയറാം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 12 വര്‍ഷം ഒപ്പമുണ്ടായിരുന്ന സ്വന്തം മേക്കപ്പ്മാന്‍ പോലും ഉപേക്ഷിച്ചു പോയി. ഇനി ഇയാള്‍ക്കൊപ്പം നിന്നിട്ട് പണിയൊന്നും ഉണ്ടാവില്ലെന്ന് അയാളും കരുതിക്കാണുമെന്ന് ജയറാം പറയുന്നു.

jayaram-3

8 മാസത്തോളമായി സിനിമയില്‍ തിരക്കൊന്നുമില്ലാതെ താന്‍ വീട്ടിലുണ്ട്. എന്നിട്ടും സ്ഥിരമായി വിളിക്കുന്നവര്‍ പോലും വിളിക്കാറില്ല. സിനിമയിലെ തിരക്കു കുറഞ്ഞതോടെ പഴയ സുഹൃത്തുക്കളില്‍ നിന്നുപോലും വ്യത്യസ്തമായ പെരുമാറ്റമാണുണ്ടായത്.


നല്ല സമയത്ത് വലിയ പ്രതിഫലമൊക്കെ കിട്ടിയിരുന്ന കാലത്ത് പണത്തിന്‍റെ വില അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ വരുമാനം കുറഞ്ഞെങ്കിലും കഷ്ടപ്പെട്ട് കിട്ടുന്നത് ചെറിയ തുകയാണെങ്കിലും സന്തോഷം വലുതാണെന്നും ജയറാം പറയുന്നു.


jayaram-2

മുമ്പ് ഇതേ നിലയില്‍ ജയറാമില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി സംവിധായകരായ രാജശേഖരനും തുളസീദാസും പരസ്യമായി പ്രതികരിച്ചിരുന്നു. ജയറാമിനെ വച്ച് ഏറ്റവുമധികം സിനിമകള്‍ ചെയ്തിട്ടുള്ളവരാണ് ഇരുവരും. ഇപ്പോള്‍ സമാന സാഹചര്യമാണ് ജയറാമിനും. ചില അന്യഭാഷാ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജയറാമിനുള്ളത്.

Advertisment