വിക്ടർ ടി തോമസ് ബിജെപി നാഷണൽ കൗൺസിൽ അംഗമായി

New Update
victor t thomas

ന്യൂഡൽഹി: പത്തനംതിട്ടയിലെ മുന്‍ കേരളാ കോൺഗ്രസ് നേതാവും, യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

Advertisment

സെറിഫെഡ് മുൻ ചെയർമാനായിരുന്ന വിക്ടർ ടി തോമസ് തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് രണ്ട് തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ വിക്ടർ ടി തോമസ് പ്രവർത്തിച്ചിട്ടുണ്ട്. 

Advertisment