Advertisment

ഡിഎംഎ മയൂർ വിഹാർ ഫേസ് 3-ഗാസിപൂർ ഏരിയയുടെ ഉത്സവ രാവ് ഒക്ടോബർ 1 ന്

author-image
പി.എന്‍ ഷാജി
New Update
dma

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3-ഗാസിപൂർ ഏരിയയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ഉത്സവ രാവ് 2023 ഒക്‌ടോബർ 1 ഞായറാഴ്ച്ച വൈകുന്നേരം 5 മണി മുതൽ മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂൾ അങ്കണത്തിൽ അരങ്ങേറും.

Advertisment

ഏരിയ ചെയർമാൻ ടിഎൽ മാത്യുക്കുട്ടി അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അതിഷി മുഖ്യാതിഥിയാകും. എംഎൽഎ കുൽദീപ് കുമാർ, കൗൺസിലർ പ്രിയങ്കാ ഗൗതം, ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി പി കെ ലക്ഷ്‌മണൻ, ട്രെഷറർ ഗിരീഷ് കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ രാജ്‌കുമാർ പണ്ടാരത്തിൽ തുടങ്ങിയവർ സംസാരിക്കും.

ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും. കൂടാതെ ഏരിയ നടത്തിയ കായിക മത്സരങ്ങളിലെയും ചിത്ര രചന, ക്വിസ് മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങളും നൽകും.

വൈകുന്നേരം 5:30-ന് മേഘാ മധു, എംഎസ് കൃഷ്‌ണ, പുണ്യാ നായർ എന്നിവരുടെ നൃത്ത സംവിധാനത്തിലും ബിന്ദു ലാൽജിയുടെ ഏകോപനത്തിലും സംഘ നൃത്തങ്ങളും നിത്യ ചൈതന്യ കളരിയുടെ കളരിപ്പയറ്റും കോർത്തിണക്കി എൺപതില്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന രംഗ പൂജ. തുടർന്ന് റിയാലിറ്റി ഷോ സെൻസേഷൻ വൈഷ്ണവ് ഗിരീഷ് അവതരിപ്പിക്കുന്ന ഗാനമേള.

രാത്രി 7:30-ന് കലാഭവൻ പ്രജിത് നയിക്കുന്ന ഗീതിക പിള്ളയുടെയും അജിത് മണിയന്റെയും സംവിധാനത്തിൽ രംഗവേദി അവതരിപ്പിക്കുന്ന 'തുടി താളമേളം' നാടൻ പാട്ടുകളും ദൃശ്യാവിഷ്‌കാരവും ഉത്സവ രാവിന് ചാരുതയേകും. കൂടുതകൾ വിവരങ്ങൾക്ക്  9810206112, 9818525026, 9999985760, 8826991409 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment