ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വസുന്ധര എൻക്ലേവ് ഏരിയയുടെ ഓണാഘോഷം മഹാരാജാ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ഏരിയാ ചെയർമാൻ കെ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുനിസിപ്പൽ കൗൺസിലർ ബഹൻ മുനേഷ് ദേധാ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ഏരിയ സെക്രട്ടറി പ്രദീപ് നായർ, വൈസ് ചെയർമാൻ മുരളി പിള്ള, ട്രെഷറർ ശിവദാസ്, വനിതാ വിഭാഗം കൺവീനർ ഷീജ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.