ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 2 ഏരിയയുടെ വാർഷികാഘോഷങ്ങളും ഓണാഘോഷവും മയൂർ വിഹാർ ഫേസ് 2-ലെ സാമുദായിക ഭവനിൽ അരങ്ങേറി.
ഏരിയ വൈസ് ചെയർമാൻ വി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഏരിയ കൗൺസിലർ ദേവേന്ദർ കുമാർ മുഖ്യാതിഥിയായിരുന്നു. ഡോ പ്രവീൺ പ്രദീപ്, ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ഏരിയ സെക്രട്ടറി സിപി സനൽ, ട്രെഷറർ ടി ബി ആനന്ദ് കുമാർ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/media_files/cxP1wBu3ZQ5IOlgwHRed.jpg)
ഡൽഹി സർക്കാരിന്റെ ഏറ്റവും മികച്ച സ്‌കൂൾ പ്രിൻസിപ്പലിനുള്ള അവാർഡിന് അർഹനായ കാനിംഗ് റോഡ് കേരളാ സ്‌കൂൾ പ്രിൻസിപ്പൽ കെജി ഹരികുമാറിനെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ 12 ക്ലാസിലെ ഏരിയയിലെ വിദ്യാർത്ഥികളായ അതുല്യ രാജേഷ് (സയൻസ്), സിദ്ധാർഥ് നായർ (കോമേഴ്‌സ്), അനന്യ മുകോള, ദിയ രാഘവൻ (ഹ്യൂമാനിറ്റീസ്) എന്നിവർക്ക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളും നൽകി.
കൂടാതെ ഏരിയ നടത്തിയ ചിത്ര രചന, കസേര കളി, കാരംസ്, ചീട്ടുകളി മത്സരങ്ങളിലെ വിജയികൾക്കും ഡിഎംഎ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിൽ രണ്ടാം സമ്മാനാർഹരായ മയൂർ വിഹാർ ഫേസ്-2 ഏരിയ ടീം അംഗങ്ങൾക്കും സമ്മാനങ്ങളും നൽകി.
/sathyam/media/media_files/GZyQ0QjfnRzvZkJ5MXBZ.jpg)
ഗുരു കലാമണ്ഡലം രാധ മാരാർ, ഗുരു കവിത ഋഷികേശ് എന്നിവരുടെ ശിഷ്യഗണങ്ങൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും മിനി മനോജ്, മനോജ് ജോർജ്ജ്, ധനുഷ്, സൗപർണിക സന്തോഷ്, സിപിഎസ് പണിക്കർ, സിപി സനൽ തുടങ്ങിയവർ അവതരിപ്പിച്ച കരോക്കെ സിനിമ ഗാനങ്ങളും ചടങ്ങിന് ചാരുതയേകി. ശ്രീരേഖാ പ്രിൻസും പിഎൻ ഷാജിയുമായിരുന്നു അവതാരകർ.
മുൻ കേന്ദ്രക്കമ്മിറ്റി പ്രസിഡന്റ് സിഎ നായർ, വൈസ് പ്രസിഡന്റ് സി കേശവൻ കുട്ടി, മുൻ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ അഡ്വ തോമസ്, സുനിൽ കുമാർ നായർ, കൂടാതെ കെവി മുരളിധരൻ, തോമസ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.