നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബർ 15-ന് ആരംഭിക്കും

author-image
പി.എന്‍ ഷാജി
New Update
navarathri

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍  ഒക്ടോബർ 15-ന് ആരംഭം കുറിക്കും. രാവിലെ 5:15-ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. വിശേഷാൽ പൂജകലും ഉണ്ടാവും. 

Advertisment

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 15 മുതൽ 24 വരെ പ്രഭാത പൂജകൾക്കു ശേഷം ദിവസവും രാവിലെ സരസ്വതി പൂജ, വിദ്യാ രാജഗോപാല മന്ത്രാർച്ചന, ദേവീ മാഹാത്മ്യ പാരായണം എന്നിവയും വൈകുന്നേരം 6:30-ന് മഹാ ദീപാരാധനക്കു ശേഷം നാമജപാവലിയും ഭജനയും ഉണ്ടാവും.

ഒക്ടോബർ 22 ഞായറാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 6 മുതൽ 8 മണി വരെ പൂജ വെപ്പ്. 24 ചൊവ്വാഴ്ച രാവിലെ 8:30-ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും സർവൈശ്വര്യ പൂജയും (വിളക്ക് പൂജ) അരങ്ങേറും. തുടർന്ന് സമൂഹ ഊട്ടും ഉണ്ടാവും.

അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരാനെത്തുന്ന കുരുന്നുകൾക്ക് അക്ഷര മധുരം പകർന്നു നൽകാൻ ഇത്തവണയും ചോറ്റാനിക്കരയമ്മയുടെ തിരുസന്നിധിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 

വിദ്യാരംഭം കുറിക്കുവാനും സർവൈശ്വര്യ പൂജ നടത്തുവാനും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 9868990552, 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment