ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, കരോൾ ബാഗ്-കണാട്ട് പ്ലേസ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. നോർത്ത് അവന്യുവിലെ എംപി ക്ലബ്ബിൽ ഡിഎംഎ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ ചെയർമാൻ എ കെ സുബ്രഹ്മണ്യൻ, സെക്രട്ടറി സജിത്ത് കൊമ്പൻ, ഓണാഘോഷ കൺവീനർ എൽദോസ് ജോയ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/media_files/Fv8BGryqYCmdwiCkQnLp.jpg)
കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധങ്ങളായ പരിപാടികൾ ഓണാഘോഷത്തിന് മറ്റു കൂട്ടി. തുടർന്ന് വിപുലമായ ഓണ സദ്യയയോടുകൂടി പരിപാടികൾ സമാപിച്ചു.