ഡല്‍ഹി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള പിറവി ദിനാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും സംഘടിപ്പിക്കുന്നു. 'വിശ്വകേരളം സൗഹൃദ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 12 മുതല്‍ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാര്യണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യാതിഥി ആയി പങ്കെടുക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.മരിയ ഉമ്മന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ധനലക്ഷ്മി ബാങ്ക് ചെയര്‍മാന്‍ കലഞ്ഞൂര്‍ മധു, എനെര്‍ക്കോണ്‍ വിന്‍ഡ് എനര്‍ജി എംഡിയും സെനറ്ററുമായ ഡോ.പി.കെ.സി ബോസ്, ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്ക്ക് 12 മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ സ്‌നേഹവിരുന്നും കലാപരിപാടികളും അരങ്ങേറും.
1500 ൽപ്പരം ഗാന്ധി ഭവൻ കുടുംബാഗങ്ങൾക്ക് ഒപ്പം സ്നേഹവിരുന്ന് ഒരുക്കിയാണ് 29ന് ഉച്ചക്ക് 12ന് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. മന്ത്രിമാർ, എംപിമാർ, എംൽഎമാർ, സാംസ്ക്കാരിക നായകന്മാർ, ബിസിനസ് പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. നാടൻ പട്ടുകൾ, ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് തുടങ്ങിയ പരിപാടികൾ ആഘോഷദിനത്തിന് മാറ്റേകും.
ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.പി വിജയന്‍, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ ദിനേശ് നായര്‍, ഗ്ലോബല്‍ ട്രഷറര്‍ ഷാജി എം. മാത്യു, വി.പി അഡ്മിന്‍ ബേബി മാത്യു സോമതീരം, വി.പി ഓര്‍ഗനൈസര്‍ ചാള്‍സ് പോള്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (ഇന്‍ ഇന്ത്യ റീജിയന്‍) ഡോ.ശശി നടയ്ക്കല്‍, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ പി.എന്‍.രവി, പ്രസിഡന്റ് ഡൊമനിക്ക് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ജനറല്‍ കണ്‍വീനറായും വുമണ്‍സ് ഫോറം പ്രസിഡന്റ് സലീന മോഹന്‍, ട്രാവന്‍കൂര്‍ പ്രൊവിന്‍സ് പ്രസിഡന്റ് ആര്‍. വിജയന്‍ കോ ഓഡിനേറ്റേഴ്‌സുമായുള്ള കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.