ഡല്‍ഹി ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു

New Update
shobhayathra delhi balagokulam

ഡൽഹി: ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം സെപ്തംബര്‍ 7 ന് പിങ്ക് അപാർട്മെന്റിലെ ശിവശക്തി ക്ഷേത്രത്തില്‍ വെച്ച് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം സംസ്ഥാന സമിതി മീഡിയ കോർഡിനേറ്റർ സുഭാഷ് ഭാസ്കർ ജന്മാഷ്ടമി സന്ദേശം നൽകി. 

Advertisment

ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന്‌ ശോഭായാത്ര, ഉറിയടി എന്നിവ നടന്നു. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്ക്‌ ലഡ്ഡു വിതരണം ചെയ്തു. ബാലഗോകുലം കുടുംബങ്ങൾ തയ്യാറാക്കിയ വിഭവസമൃതമായ സദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

ചടങ്ങുകൾക്ക്  ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി, മേഖലാ ഉപാധ്യക്ഷൻ സി രാമചന്ദ്രൻ,  മേഖല സമിതി അംഗം വിപിൻ ദാസ്, ബാലഗോകുലം കാര്യദർശി മിഥുൻ മോഹൻ, ട്രഷറർ ഷീന രാജേഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശേഷം മംഗള ശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോര്‍ട്ട്: സുശീൽ കെ.സി

Advertisment