ഡല്‍ഹി: ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ ഈ വർഷത്തെ ഓണം - വാർഷിക ആഘോഷം വിശ്വകർമ്മദിനമായ സെപ്റ്റംബർ 17-ന് മയൂർ വിഹാർ ഫേസ് 3 യിലുള്ള ശ്രീ ധർമ്മശാസ്ത ക്ഷേത്രഹാളിൽ നടത്തുന്നതാണ്.
സംഗീതസദസ്സ്, പൊതുസമ്മേളനം, ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും. പൊതുസമ്മേളനത്തിൽ വിവിധ സമുദായിക സംഘടനകളുടെയും മറ്റു പ്രമുഖ സംഘടനകളുടെയും പ്രതിനിധികൾ അതിഥികളായി പങ്കെടുക്കും.
5 മുതൽ 10 വരെയും 12-ഉം ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകും. വിശദവിവരങ്ങൾക്ക് 9817254126, 9818662238 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.