Advertisment

സൗരോർജത്തിൽ ഓടുന്ന കാർ ; 'പവർവാൾ' ഇന്ത്യയിൽ അവതരിപ്പിക്കാൻ മസ്‌ക്

New Update
solar

ഡല്‍ഹി: യുഎസിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 'പവര്‍വാള്‍' എന്നറിയപ്പെടുന്ന ബാറ്ററി സംഭരണ സംവിധാനത്തിനായി ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ മസ്‌കിന്റെ കമ്പനി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment

പവര്‍ ഗ്രിഡ് തകരാറിലായിരിക്കുമ്പോള്‍ ബാക്കപ്പിനായി സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി സംഭരിക്കുന്ന ഒരു സംയോജിത ബാറ്ററി സംവിധാനമാണ് പവര്‍വാള്‍. ഈ സംവിധാനം വീട്ടിലേക്കും ഇലക്ട്രിക് വാഹനത്തിലേക്കും ബാക്കപ്പ് പവര്‍ നല്‍കുന്നു.

കൂടാതെ ഗൃഹോപകരണങ്ങള്‍ ദിവസങ്ങളോളം പ്രവര്‍ത്തിപ്പിക്കുന്നതിന് സൂര്യപ്രകാശം ഉപയോഗിച്ച് യാന്ത്രികമായി റീചാര്‍ജ് ചെയ്യുന്നു. ഒരു സാധാരണ സോളാര്‍ പാനലില്‍ കാണുന്നത് പോലെ ഇതുമൊരു ബാറ്ററി സംവിധാനമാണ്. 

ടെസ്ല അതിന്റെ 'പവര്‍വാള്‍' പദ്ധതിയുമായി ഇന്ത്യയില്‍ ബാറ്ററി സംഭരണ സംവിധാനത്തിനായി ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചതായി വിഷയവുമായി ബന്ധപ്പെട്ട രണ്ട് പേരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ സംവിധാനം സോളാര്‍ പാനലുകളിലൂടെയും ഗ്രിഡുകളിലൂടെയും രാത്രിയില്‍ വൈദ്യുതി സംഭരിക്കുന്നു. 

ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് വാഹന ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ച് ടെസ്ല കഴിഞ്ഞ കുറച്ച് കാലങ്ങളായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇന്ത്യയില്‍ 24,000 ഡോളര്‍ വിലയുള്ള ഒരു കാര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  

പ്രധാനമന്ത്രി അമേരിക്കന്‍ പര്യടനത്തിലായിരുന്നപ്പോള്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും അദ്ദേഹത്തെ കണ്ടിരുന്നു. അതിനുശേഷം ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാവുകയും ചെയ്തു. 

Advertisment