Advertisment

നിജ്ജാർ വധം; കാനഡയുടെ ആരോപണം തള്ളി ഇന്ത്യ

KJHGFFGHK

ഡല്‍ഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം തള്ളി കേന്ദ്ര സർക്കാർ.

ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. 

"കനേഡിയൻ പ്രധാനമന്ത്രിയും അവരുടെ വിദേശകാര്യ മന്ത്രിയും പാർലമെന്റിൽ നടത്തിയ പ്രസ്‌താവന ഞങ്ങൾ കാണുകയും നിരസിക്കുകയും ചെയ്‌തു. കാനഡയിലെ ഏതെങ്കിലും അക്രമത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്," വിദേശകാര്യ മന്ത്രി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

Advertisment