New Update
/sathyam/media/media_files/EDXOWqSoJhB5dqNmQ8Eh.jpg)
മുംബൈ: സര്‍ക്കാര്‍ ആശുപത്രിയിലെ ട്രെയിനി ഡോക്ടര്‍മാര്‍ ഗര്‍ബ പാര്‍ട്ടിക്ക് പോകുകയായിരുന്ന ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ച് യുവാക്കാള്‍ക്ക് പരിക്ക്.
Advertisment
മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നു.
ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ അകത്തേക്ക് നോക്കിയപ്പോള്‍ രോഗിയെ കാണാനില്ലായിരുന്നു. ആംബുലന്‍സില്‍ നിറയെ ഗര്‍ബ നൃത്തത്തിനുളള വേഷം ധരിച്ച ട്രെയിനി ഡോക്ടര്‍മാരെയാണ് കണ്ടത്.
എംഎച്ച് 09 എഫ്എല്‍ 6709 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ആംബുലന്‍സാണ് സൈറണ്‍ മുഴക്കി അതിവേഗത്തിലൂടെ റോഡിലൂടെ പാഞ്ഞത്. അമിത വേഗതയിലെത്തിയ ആംബുലന്‍സ് മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് രണ്ട് ബൈക്കുകളില്‍ ഇടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us