Advertisment

ഡി എം എ വിനയ് നഗർ കിദ്വായ് നഗർ ഏരിയയുടെ ക്രിസ്റ്റ്മസ് പുതുവത്സരാഘോഷം നടത്തി 

New Update

ഡൽഹി:  ഡൽഹി മലയാളി അസോസിയേഷൻ (DMA ) വിനയ് നഗർ കിദ്വായ് നഗർ ഏരിയയുടെ ക്രിസ്റ്റ്മസ് പുതുവത്സരാഘോഷം ആർ കെ പുരം സെക്ടർ 4 -യിൽ ഉള്ള dma സമുച്ചയത്തിൽ വച്ച് നടത്തി. ആഘോഷപരിപാടികളുടെ ഉത്‌ഘാടനം ഡി എം എ പ്രസിഡന്റ് കെ രഘുനാഥ് നിർവഹിച്ചു.

Advertisment

publive-image

ആർ കെ പുരം സെന്റ് പീറ്റേഴ്സ് വികാരി റെവ . ഡോക്ടർ പയസ് മേലെക്കണ്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകി. ഏരിയാ ചെയർമാൻ സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.

publive-image

ചന്ദ്രൻ, മണികണ്ഠൻ , മാത്യു ജോസ് , കെ ജെ ടോണി എന്നിവർ ആശംസ പ്രസംഗം നടത്തി. സീന മാത്യു , സജി സുകു , സുരേഷ് എന്നിവർ കരോൾ ഗാനങ്ങൾ പാടി.

publive-image

ടിറ്റോ ജോയ് അവതരിപ്പിച്ച ബീറ്റ് ബോക്സിങ് മ്യൂസിക്കൽ പരിപാടിയും , ആന്റണി ജോണിന്റെ ക്രിസ്മസ് ട്രീയും , ഉല്ലാസിന്റെ കവിതയും , മഞ്ജുഷ & ടീം ,മേഘാ നായർ & ടീം എന്നിവർ അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമുകളും, ശ്രീജിത്ത് & ടീം അവതരിപ്പിച്ച നടൻ പാട്ടും ആഘോഷത്തിന് കൊഴുപ്പേകി. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.

Advertisment