Advertisment

ഫരീദാബാദ് രൂപതയിൽ ആർച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ലെന്റൻ ക്യാംപയിൻ ആരംഭിച്ചു

New Update

ഡൽഹി:  ഫരീദാബാദ് രൂപതയിൽ ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക സേവനം വിഭാഗമായ കാരിത്താസ് ഇന്ത്യയുമായി ചേർന്ന്ഫരീദാബാദ് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സെൻറ് ജോസഫ് സോഷ്യൽ സർവീസ് സൊസൈറ്റി നടത്തുന്ന ലെന്റൻ ക്യാംപയിൻ ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോനാ ജസോല പള്ളിയിൽ വച്ച് ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗിഗമായി ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

ഉത്‌ഘാടന സമ്മേളനത്തിൽ രൂപതയുടെ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് ജസ്റ്റിസ് കുര്യൻ ജോസഫ്, ഫാദർ സന്തോഷ്‌ എന്നിവർ സന്നിഹിതരായിരുന്നു. കാരിത്താസ് ഇന്ത്യ പ്രതിനിധികളും രൂപതയുടെ എല്ലാ ഇടവകകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികളും വൈദീകരും സന്യസ്തരും പങ്കെടുത്തു.

ഉത്‌ഘാടനത്തെ തുടർന്ന് ജനക്പുരി സെന്റ് തോമസ് ഇടവക ഡി എസ് വൈ എം അംഗങ്ങൾ ആനുകാലിക സാമൂഹ്യ വിഷയങ്ങൾ ഉൾക്കൊള്ളിച് തെരുവുനാടകം നടത്തി.

Advertisment