Advertisment

ഇന്ദിരാപുരം വൈശാലി സെന്റ് ജോൺ പോൾ ഇടവകയിൽ തിരുന്നാൾ നവംബർ 23, 24 തീയതികളിൽ

New Update

ഡൽഹി:  ഇന്ദിരാപുരം വൈശാലി സെന്റ് ജോൺ പോൾ ഇടവകയിൽ തിരുന്നാൾ നവംബർ 23 , 24 തീയതികളിൽ നടക്കും. 23 നു വൈകിട്ട് 3 .30 നു കൊടിയേറ്റ് 4 മണിക്ക് വിശുദ്ധ കുർബാന , പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മുഖ്യ കാർമികത്വം വഹിക്കുന്നത് മോൺസിഞ്ഞോർ ജോസ് വെട്ടിക്കൽ ( വികാരി ജനറൽ ഫരീദാബാദ് രൂപത ) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

publive-image

24 നു രാവിലെ 9 .30 നു ലദീഞ് , തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാന മുഖ്യ കാർമികത്വം വഹിക്കുന്നത് റെവ ഫാദർ സാന്റോ പുതുമനക്കുന്നത്. തിരുന്നാൾ ദിവസങ്ങളിൽ അമ്പ്, കഴുന്ന് (നേർച്ചകാഴ്ചകൾ) സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാദർ ജോർജ് കൊച്ചുപുരയ്ക്കൽ അറിയിച്ചു.

Advertisment