Advertisment

ഡൽഹി മലയാളം കോൺഗ്രിഗേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

ന്യൂഡൽഹി:  ഡൽഹി മലയാളം കോൺഗ്രിഗേഷൻ (സി എൻ ഐ) സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം 17 ഞായറാഴ്ച നടത്തപ്പെട്ടു.

Advertisment

അന്നേദിവസം രാവിലെ ലേഡി ഹാർഡിംഗ് ചാപ്പലിൽ നടത്തപ്പെട്ട സ്തോത്രാരാധനയിൽ റൈറ്റ്. റവ. ഡോ. വാരിസ് കെ. മസി (ബിഷപ്പ്, സിഎൻഐ ഡൽഹി ഡയോസിസ്), റൈറ്റ്. റവ. ഡോ. കെ. ജി. ഡാനിയേൽ (മുൻ ഈസ്റ്കേരള മഹായിടവക ബിഷപ്പ്), ബിഷപ്പ് യൂനിസ് മസി(അമൃത്സർ ), തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിച്ചു.

publive-image

ഡിഎംസി സഭയിലെ മുൻകാല പട്ടക്കാരും അൽമായരും സഹോദരി സഭകളിലെ പട്ടക്കാരും ജനങ്ങളും സംബന്ധിച്ച മലയാളം ഇടവകളുടെ ഐക്യ ആരാധന ഏറെ അനുഗ്രഹപ്രദമായിരുന്നു. തുടർന്നു നടന്ന സ്നേഹവിരുന്നിനു ശേഷം ലേഡി ഹാർഡിംഗ് ആശുപത്രിയുടെ സമീപത്തു നിന്നും സമ്മേളന നഗരിയിലേക്ക് നടത്തപ്പെട്ട ഘോഷയാത്ര സൌന്ദര്യം കൊണ്ടും അച്ചടക്കം കൊണ്ടും സഭയുടെ പ്രൗഡി വിളിച്ചോതി.

കേരളത്തിലെ തനതു വാദ്യ കലയായ ചെണ്ടമേളത്തിൻ്റെ അകമ്പടിയോട് കൂടി മുഖ്യാഥിതികളെ തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിലേക്ക് ആനയിച്ചത് കാഴ്ച്ചക്കാരിൽ കൗതുകമുണർത്തി.

തുടർന്ന് മൂന്ന് മണിക്ക് ആരംഭിച്ച സമാപന സമ്മേളനത്തിൽ ബിഷപ്പ് വാരിസ് കെ. മസി അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി വി. റ്റി. പോൾ സ്വാഗതം അറിയിച്ചു. മുഖ്യാഥിതി മുക്താർ അബ്ബാസ് നഖ്വി(കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി) മുഖ്യ പ്രഭാഷണം നടത്തുകയും സമ്മേളനം ഉത്ഘാടനം ചെയ്യുകയും ചെയ്തു.

ബിഷപ്പ് കെ. ജി. ഡാനിയേൽ, ബിഷപ്പ് യൂനിസ് മസി, ജോർജ്ജ് കുര്യൻ (കേന്ദ്ര മൈനോരിറ്റി കമ്മിഷൻ ഉപാദ്ധ്യക്ഷൻ), ഡോ. എ. സമ്പത്ത് (കേരള ഗവൺമെൻ്റ് പ്രത്യേക പ്രതിനിധി),റവ. ഡെന്നിസ് ലാൽ(ഡൽഹി ഡയോസിസ്) റവ. പ്രവീൺ ചാക്കോ (വികാരി, IMC), മുൻ വികാരിമാരായ റവ. റ്റി. ജെ. ജോൺ, റവ. രാജു ജേക്കബ്, റവ. എം എ ജേക്കബ്, റവ. അജി സമുവേൽ, റവ. സന്ദീപ് ഉമ്മൻ തുടങ്ങിയവർ ആശംസപ്രസംഗം നടത്തി.

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും ഗവൺമെൻ്റിൻ്റെയും പ്രത്യേക ആശംസ ഡോ. എ. സമ്പത്ത് വായിച്ചു. സഭയിലെ ആദ്യകാല നേതാക്കൻമാരെ ആദരിച്ചു. സുവർണ്ണജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

സുവർണ്ണജൂബിലി ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സഹായം,ഒരുലക്ഷം രൂപയുടെ ചെക്ക് ട്രഷറർ മറിയാമ്മ മാമൻ ഡൽഹി ഡയോസിസിനു കൈമാറി.

ഗോൾഡൻ ജൂബിലി പ്രവർത്തന റിപ്പോർട്ട് ഇടവക വികാരി റവ. മാത്യു മാത്യുവും സുവനീർ പ്രവർത്തന റിപ്പോർട്ട് കൺവീനേഴ്‌സ് ബോബിൻ സി. മാമ്മനും മാത്യു ജോയിയും ചേർന്ന് അവതരിപ്പിച്ചു. സുവർണ്ണജൂബിലി പ്രത്യേക ഗാനം ഡിഎംസി ക്വയർ ആലപിച്ചു. സഭാ ജോയിന്റ് സെക്രട്ടറി ഷിബു ജോർജ്ജ് നന്ദി രേഖപ്പെടുത്തി.

Advertisment