Advertisment

മയൂർ വിഹാർ II - ബി പി ഡി കേരളം കുടുംബ സംഗമവും റിപബ്ലിക് ദിന ആഘോഷവും നടത്തി

New Update

ഡൽഹി: മയൂർ വിഹാർ-II മലയാളി സുഹൃത്തുക്കളും ബി  പി ഡി കേരളവും ഒരുമിച്ചു നടത്തിയ കുടുംബ സംഗമവും റിപബ്ലിക് ദിന ആഘോഷവും Lt.Col. സന്ധ്യ വി നായർ (retd ) ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

പ്രസ്തുത ചടങ്ങിൽ ബോജൻ സ്വാഗതവും, അനിൽ ടി കെ ചെയർമാൻ ബി പി ഡി കേരളം, കൃഷ്ണ കുമാർ സി സെക്രട്ടറി ബി പി ഡി കേരളം എന്നിവർ സംസാരിച്ചു.

Lt Col.(Rgd.) സന്ധ്യ വി നായർ നടത്തിയ അവയവ ദാന ബോധ വൽക്കരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഏകദേശം 5 ഓളം പേര് അവയവദാനത്തിന് സന്നദ്ധരായി.

publive-image

പ്രസ്തുത ചടങ്ങിൽ 72 മുതൽ മുകളിലോട്ടു പ്രായമുള്ള 10 മുതിർന്ന പൗരന്മാരെ ബി പി ഡി കേരളം ആദരിച്ചു.

കൂടാതെ മനോജ് അവർകളുടെ നേതൃത്വത്തിൽ പഴയ കാല ഗാനങ്ങൾ സംഗീത വിരുന്ന് സദസ്സിന് ആഹ്ലാദം ഉളവാക്കുന്നവ ആയിരുന്നു.

പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബി പി ഡി കേരളം അഡ്മിൻ ടീമിനു വേണ്ടി അനിൽ ടി കെ ചെയർമാൻ, കൃഷ്ണകുമാർ സി സെക്രട്ടറി നന്ദി പറഞ്ഞു.

Advertisment