Advertisment

നോയിഡ സെൻറ് അൽഫോൻസാ പള്ളിയിൽ ഗംഭീര ഇടവക ദിനാഘോഷം

New Update

നോയിഡ സെന്റ അൽഫോൻസാ പള്ളിയിൽ ഇടവക ദിനം വിപുലമായ പരിപാടികളോടെ വികാരി ഫാ ജിന്റോയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിശുദ്ധ കുർബാനയോടുകൂടി ഇടവക ദിനാഘോഷം ആരംഭിച്ചു.

Advertisment

ഫാ ജോസൻ മുഖ്യകാർമ്മികനായിരുന്നു. ഫാ ജോസൻ പതാകയുയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഫാ അനൂപ് വിശിഷ്ടാതിഥിയായിരുന്നു.

publive-image

കുക്കറി ഷോ, വിവിധ കുടുംബ കൂട്ടായ്മകളുടേയും പയസ് അസോസിയേഷനുകളുടേയും നേതൃത്വത്തിലുള്ള കേരളതനിമയുള്ള ഭക്ഷണ സ്റ്റാളുകൾ, ഗെയിസ് സ്റ്റാളുകൾ എന്നിവ പ്രത്യേക ആകർഷണങ്ങളായിരുന്നു.

ഇടവകാഗങ്ങൾ പാചകം ചെയ്ത നാടൻ ഭക്ഷണ സാധനങ്ങളുടെ ലേലം വിളിയിൽ എല്ലാവരും താത്പര്യപൂർവ്വം പങ്കു കൊണ്ടു. കഥാപ്രസഗം, ഗാനമേള , കോമഡി ഷോ, മാർഗ്ഗം കളി ഇവ ഉൾപ്പെട്ടെ ഇടവക ജനം മുഴുവനായി വിവിധ ങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.

വിവിധ തലങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചവരെ പ്രത്യേകം ആദരിച്ചു. കലാകായിക മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് സമ്മാനദാനം നിർവ്വഹിച്ചു.

Advertisment