Advertisment

2020 നഴ്സുമാരുടെ വർഷം - ഡൽഹിയിൽ ദേശീയ തല പരിപാടികൾക്ക് തുടക്കം കുറിച്ചു 

New Update

ന്യൂഡൽഹി: ലോകാര്യോഗ സംഘടന 2020 നഴ്സുമാരുടെ വർഷമായി ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ , ദേശീയ ഘടകം ഡൽഹിയിലെ മറ്റു നഴ്സിംഗ് സംഘടനകൾ ചേർന്ന് സംയുക്തമായി 2020 നെ സ്വാഗതം ചെയ്യാനായി ന്യൂഡൽഹിയിൽ ദീപം തെളിയിച്ച് ദേശീയ തല പരിപാടികൾക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,ദേശീയ വൈസ് പ്രസിഡന്റ് ആനി കുമാർ ദീപം തെളിയിച്ച് പരിപാടി ഉൽഘാടനം ചെയ്തു. ലോകാര്യോഗ സംഘടന നഴ്സുമാരുടെ വർഷമായി 2020 നെ പ്രഖ്യാപിച്ചതിന്റെ പ്രാധാന്യത്തെ പറ്റി ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, സെക്രട്ടറി ജനറൽ , എവിലിൻ .പി .കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

പി .കെ ബംറ ,ട്രഷറർ ,ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ആശസകളർപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലെ 500 ൽ പരം നഴ്സിംഗ് വിദ്യാർത്ഥികളും, അദ്ധ്യാപകരും, നഴ്സുമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും നഴ്സസ് പ്രതിജ്ഞ ചൊല്ലി.

ടി എൻ എ ഐ ആൻഡ് എസ് എൻ എ ഡൽഹി ബ്രാഞ്ച്, ഇന്ത്യൻ പ്രൊഫഷണൽ നേഴ്‌സസ് അസോസിയേഷൻ, യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ, എയിംസ് നേഴ്‌സസ് യൂണിയൻ, ആർ എം എൽ നേഴ്‌സസ് യൂണിയൻ എന്നീ സംഘടനകളും ആഘോഷ പരിപാടികളിൽ പങ്കാളികളായി.

ആരോഗ്യ പരിപാലനത്തിൽ നഴ്സുമാരുടെ സേവനം അഭിവാജ്യ ഘടകമാണെന്ന് ഉയർത്തിക്കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രഖ്യാപനം.

ലോകാര്യോഗ സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 -)0 അണ്ടോടെ കൈവരിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നഴ്സുമാർക്കാണ് ഏറ്റവും കൂടുതൽ സംഭാവന നൽകാനാവുന്നത് എന്നത് കൊണ്ടാണ് 2020 നഴ്സുമാരുടെ വർഷമായി ലോകാര്യോഗ സംഘടന പ്രഖ്യാപിച്ചത്.

ലോകത്ത് 18 ദശ ലക്ഷം ആരോഗ്യ പ്രവർത്തകരെ ആവശ്യമുള്ളതിൽ 50 ശതമാനത്തിൽ കൂടുതലും നഴ്‌സുമാരാണ് .

അതിനാൽ നഴ്സുമാരെ പാർശ്വവൽക്കരിച്ച് മുന്നോട്ട് പോയാൽ 2030 ലേക്ക് ലോകാര്യോഗ സംഘടന വിഭാവനം ചെയ്ത "ആഗോള ആരോഗ്യ പരിരക്ഷ “ (Universal Health Coverage )എന്ന സ്വപ്നം നടപ്പാക്കാനാവാതെ വരും എന്ന തിരിച്ചറിവാണ് ഫ്ലോറെൻസ് നെറ്റിഗെയ്‌ലിന്റെ 200 -)0 ജന്മവർഷമായ 2020-നെ നഴ്സുമാരുടെ വർഷമായി പ്രഖ്യാപിക്കാനുള്ള കാരണം .

2020 നഴ്സുമാരുടെ പ്രത്യേക വർഷമായി പ്രഖ്യാപിക്കുമ്പോൾ നഴ്സുമാരുടെ മെച്ചപ്പെട്ട ആരോഗ്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിനായി നഴ്സുമാരുടെ എണ്ണം ,സേവന വേതന വ്യവസ്ഥകൾ ,ജോലിസ്ഥലങ്ങളിലെ സൗകര്യങ്ങൾ എന്നിവ ഗണ്യമായി വർദ്ധിപ്പിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ സേവന വേതന വ്യവസ്ഥകൾ ഇപ്പോഴും പൊതുവെ മോശമായി തുടരുന്നു .ഇത്തരം പ്രശ്നങ്ങളിൽ സർക്കാർ ,മാധ്യമങ്ങൾ ,പൊതുജനം തുടങ്ങിയ എല്ലാവരുടെയും ശ്രദ്ധയും പിന്തുണയും ഉറപ്പാക്കുക എന്നത് 2020 ന്റെ പ്രത്യേക ലക്ഷ്യമാണെന്ന് ശ്രീമതി .എവിലിൻ .പി .കണ്ണൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു .

Advertisment