Advertisment

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർത്ത മോദിയേയും ഡൽഹിമുടെ വികസനം മുരടിപ്പിച്ച കേജരിവാളിനെയും തിരസ്ക്കരിക്കുന്ന ജനവിധിയാണ് ഡൽഹി നിവാസികൾ കാത്തിരിക്കുന്നത് - ഉമ്മൻ ചാണ്ടി

New Update

ഡൽഹി:  രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സാഹോദര്യവും തകർത്ത നരേന്ദ്ര മോദിയേയും ഡൽഹിമുടെ വികസനം മുരടിപ്പിച്ച കേജരിവാളിനെയും തിരസ്ക്കരിക്കുന്ന ജനവിധിയാണ് ഡൽഹി നിവാസികൾ കാത്തിരിക്കുന്നത് എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

Advertisment

publive-image

ആർ കെ പുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ സിങ്ങിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി മുഖ്യാതിഥിയായിരുന്നു. എ ഐ സി സി നിരീക്ഷകൻ അഡ്വ. സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.

publive-image

പുതുച്ചേരി എം പി ഡോ. എ വൈദ്യലിംഗം, വിദ്യാധരണി എം എൽ എ, അമിത് സഹാദ് എം എൽ എ, എക്സ് എം പി വിശ്വനാഥ്, ഡോമിനിക് ജോസഫ്, കെ എൻ ജയരാജ്, അനിൽ തയ്യിൽ, സജി മുളക്കൽ, അഡ്വ. രാജി ജോസഫ് , അരുൺ കൃഷ്ണൻ, വിനീത് , ഷാജികുമാർ എന്നിവർ സംസാരിച്ചു.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. നിന്നായി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment