Advertisment

പ്രവാസി ലീഗൽ സെൽ അമേരിക്ക ചാപ്റ്ററിന്റ കൺട്രി ഹെഡായി അഡ്വ. മാത്യു മാപ്ലേറ്റിന് നിയമനം

New Update

ന്യൂഡൽഹി:  പ്രവാസി ലീഗൽ സെൽ അമേരിക്ക ചാപ്റ്ററിന്റെ കൺട്രി ഹെഡായി അഡ്വ. മാത്യു മാപ്ലേറ്റിനെ നിയമിച്ചു.

Advertisment

publive-image

പ്രവാസി ലീഗൽ സെല്ലിന്റ്റെ സന്നദ്ധ സേവനങ്ങൾ കൂടുതൽ പ്രവാസി ഇന്ത്യക്കാരിലേക്ക് എത്തിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും വേണ്ടി പുതിയായതായി ആരംഭിച്ച പ്രവാസി ലീഗൽ സെൽ അമേരിക്ക ചാപ്റ്ററിന്റെ രൂപീകരണവുമായി ബദ്ധപ്പെട്ടാണ് അഡ്വ. മാത്യുവിന്റെ നിയമനം.

അമേരിക്കയിലെ ചിക്കാഗോയിലാണ്‌ ഇദ്ദേഹത്തിന്റെ താമസം. സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന അഡ്വ. മാത്യു അമേരിക്കയിൽ അഭിഭാഷകനും ടാക്സ് കൺസൾട്ടന്റുമാണ്. ഇന്ത്യയിലെ ഫെഡറൽ ബാങ്കിൽ 28 വർഷത്തെ പ്രവർത്തി പരിചയവും ഇദ്ദേഹത്തിന് ഉണ്ട്.

Advertisment