Advertisment

പ്രവാസി ലീഗൽ സെൽ ദേശീയ വിവരാകാശ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചു

New Update

ന്യൂഡൽഹി:  പ്രവാസി ലീഗൽ സെൽ കെ. പത്മനാഭൻ സ്മാരക ദേശീയ വിവരാവകാശ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി സമൂഹത്തിൽ കാതലായ മാറ്റം വരുത്തുന്നവർക്കും, വിവരാകാശ നിയമം ജനകീയമാക്കിയതിൽ അക്ഷിണം പരിശ്രമിക്കുന്ന സാമൂഹിക മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകരായിട്ടുള്ളവരിൽന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

Advertisment

publive-image

അപേക്ഷകൾ ജനുവരി 10 ന് മുൻപായി പ്രവാസി ലീഗൽ സെല്ലിന്റെ ഓഫീസിലോ തപാൽ മുഖേനെയോ അയക്കാവുന്നതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം D-144/A, Ashram, New Delhi – 110014.

പ്രവാസി ലീഗൽ സെല്ലിന്റെ ആദ്യ ജനറൽ സെക്രട്ടറിയും പ്രമുഖ വിവരാവകാശ പ്രവർത്തകനുമായ കെ. പത്മനാഭന്റെ സ്മരണാർത്ഥമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്.

പ്രവാസി ഇന്ത്യക്കാർക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി ദേശിയ തലത്തിൽ രൂപകരിച്ചിരിക്കുന്ന പ്രവാസി ലീഗൽ സെല്ലിന് ഇന്ത്യയിലും വിദേശത്തും നിരവധി ചാപ്റ്ററുകൾ ഉണ്ട്.

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ മുൻ ചെയര്മാനുമായിട്ടുള്ള ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും, മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫുമാണ് സംഘടനയുടെ രക്ഷാധികാരികൾ.

ആർ.ടി.ഐ കേരള ഫെഡറേഷന്റെ പ്രസിണ്ടന്റും പ്രമുഖ വിവരാവകാശ പ്രവർത്തകനുമായ അഡ്വ. ഡി ബി ബിനുവിനാണ് കഴിഞ്ഞവർഷം ഈ അവാർഡ് നൽകിയത്.

ജനുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരവും പ്രശസ്തി പത്രവും നൽകുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഡോ: ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.

അപേക്ഷ ഫോം പ്രവാസി ലീഗൽ സെല്ലിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ലീഗൽ സെൽ വെബ്സൈറ്റ് സന്ദർശിക്കുക www.pravasilegalcell.org

Advertisment