Advertisment

പുഷ്പ വിഹാർ അയ്യപ്പ സേവാ സമിതി വാർഷിക യോഗം നടന്നു

New Update

ഡൽഹി:  പുഷ്പ വിഹാർ അയ്യപ്പ സേവാ സമിതി വാർഷിക യോഗം ഇന്നലെ 10 മണിക്ക് പുഷ്പ വിഹാർ സെക്ടർ 6 ലെ ഓഫീസിൽ വച്ച് നടന്നു. സമിതി പ്രസിഡന്റ് കെ. എസ്. വൈദ്യനാഥൻ അധ്യക്ഷത വഹിച്ചു.

Advertisment

കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി എം.പി. സുരേഷ് അവതരിപ്പിച്ചു. വാർഷിക വരവു ചെലവ് കണക്ക് ട്രഷറർ മണികണ്ഠൻ കെ.വി. അവതരിപ്പിച്ചു. സ്ഥാപക രക്ഷാധികാരി എ കെ ഭാസ്കരൻ ആശംസകൾ അർപ്പിച്ചു.

publive-image

യോഗത്തിൽ വച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. റിട്ടേണിങ് ഓഫീസർ ബാലചന്ദ്രൻ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾ:

പ്രസിഡൻറ് : കെ എസ് വൈദ്യനാഥൻ

ജനറൽ സെക്രട്ടറി :എംപി സുരേഷ്

ട്രഷറർ : മണികണ്ഠൻ കെ.വി

വൈസ് പ്രസിഡൻറ് : കെ വി എസ് എസ് പിള്ള

ജോയിൻറ് സെക്രട്ടറി: വി പി പ്രദീപ് കുമാർ

ജോയിൻറ്ൽ ട്രഷറർ : കമൽ എസ് നായർ

ഇന്റേണൽ ഓഡിറ്റർ : കെ മാധവൻ

Advertisment