Advertisment

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക കരോൾ സിങ്ങിങ് ഡിസംബർ 15

New Update

ഡൽഹി: ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കമായുള്ള കരോൾ സിങ്ങിങ് ഡിസംബർ 15 മുതൽ ആരംഭിക്കുന്നതാണ്. 15 നു വൈകുന്നേരം 6.30 നു ലക്ഷ്മീബായ് കുടുംബ യൂണിറ്റിലും 8 മണിക്ക് അർജുൻ നഗർ കുടുംബ യൂണിറ്റിന്റെയും മൊഹമ്മദ്പുർ കുടുംബ യൂണിറ്റിന്റെയും സംയുക്തമായി അർജുൻ നഗറിൽ നടക്കും.

Advertisment

18 നു വൈകുന്നേരം 8 മണിക്ക് മുനീർക യൂണിറ്റിലും , 19 നു ആർ കെ പുരം സെക്ടർ 1 - 6 കുടുംബ യൂണിറ്റിലും 20 നു ആർ കെ പുരം സെക്ടർ 7 - 13 കുടുംബ യൂണിറ്റിന്റെയും മോത്തിബാഗ് കുടുംബ യൂണിറ്റിന്റെയും സംയുക്തമായി ആർ കെ പുരം സെക്ടർ 7 -യിൽ നടക്കും. 22 നു വൈകുന്നേരം 7 മണിക്ക് കിഷൻഗഢ് കുടുംബ യൂണിറ്റിലും നടക്കും.

publive-image

ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള കുമ്പസാരം 19 നു വൈകുന്നേരം 6 മണി മുതൽ 8 വരെ സെന്റ് തോമസ് ദേവാലയത്തിൽ (വിവിധ ഭാഷകളിൽ) ഉണ്ടായിരിക്കും.

ക്രിസ്മസ് തിരുക്കർമ്മങ്ങൾ ഡിസംബർ 24 വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കും.  കാറോൾസിങ്ങിങ്, തിരുപ്പിറവി ശിശ്രുഷ, ആഘോഷമായ ദിവ്യബലി , കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.

25 നു രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് ഭവൻ , ബെർസറായിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

Advertisment