Advertisment

ബസ്സിൻ കേരള സമാജം 60-)o വാർഷികം ആഘോഷിക്കുന്നു

New Update

വസായ്: ബസ്സിൻ കേരള സമാജത്തിന്റെ അറുപതാമത്തെ വാർഷികം 15.02.2020 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ആഘോഷികുന്നു. തദവസരത്തിൽ വസ്സായിലെ കലാകാരന്മാരും കലാകാരികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

Advertisment

publive-image

കൂടാതെ കായിക മത്സരങ്ങൾ 18 ജനുവരി, 9ഫെബ്രുവരി എന്നീ ദിവസങ്ങളിൽ ബി. കെ. എസ്. അങ്കണത്തിൽ വച്ചു നടക്കുന്നതാണ്. 2, ഫെബ്രുവരി 2020 യിൽ മുംബയിലെ ടീമുകളെ ഉൾപ്പെടുത്തികൊണ്ട് രാജഹൻസ് ഇൻഡോർ സ്റ്റേഡിയത്തിൽ ഫുട്ബോൾ ടുർണമെന്‍റ് മത്സരങ്ങൾ ഉണ്ടായിരിക്കും.

പരിപാടികളിൽ കേരളത്തിൽ നിന്നും മുംബയിൽ നിന്നുമുള്ള സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവർത്തകരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരിക്കും

പ്രസ്തുത പരിപാടികളിൽ വസായിലെ എല്ലാ മലയാളികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കണമെന്ന് പ്രവർത്തക സമിതി അഭ്യർത്ഥിക്കുന്നു.

Advertisment