വസായ് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പാട്ടരങ്ങ് വര്‍ണ്ണാഭമായി. രണ്ടാം ഘട്ടം നാളെ

മനോജ്‌ നായര്‍
Saturday, June 22, 2019

സ്വന്തം വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ സംഗീതത്തിന്റെ ലോകം തീർത്തവർ, അടുക്കള ജോലിക്കിടയിൽ കരിപിടിച്ചു വികൃതമായി പോയി കൊണ്ടിരുന്ന മനസ്സിനകത്തെ സംഗീതതോടുള്ള അഭിവാഞ്ജയെ പൊടിതട്ടി പുറത്തെടുക്കാൻ ഒരവസരം ലഭിച്ചപ്പോൾ അവർ ആർക്കും പാടാവുന്ന പാട്ടരങ് വേദിയെ പാട്ടിന്റെ പാലാഴിയാക്കിമാറ്റുക ആയിരുന്നു.

ചിലരുടെ കൈയിൽ ആദ്യമായി മൈക്ക് കിട്ടിയപ്പോൾ കൈകള്‍ക്കൊപ്പം കാലു പോലും വിറച്ചുപോയെങ്കിലും പുറകിൽ കേട്ടു തുടങ്ങിയ കരോക്കേയിലെ സംഗീതം കേട്ടപ്പോൾ അവർ അവരെ തന്നെ മറന്നു പാടിതുടങ്ങി, “കരയുന്നോ പുഴ ചിരിക്കുന്നോ”, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, തുടങ്ങി നിരവധി പാടിപതിഞ്ഞ പഴയ കാല ഗാനങ്ങൾ പുതിയ തലമുറ ഏറ്റെടുതപ്പോൾ പുത്തൻ ഗാനങ്ങൾ പഴയ തലമുറയും ഏറ്റെടുത്തു.

60 കഴിഞ്ഞ മേനോനും മൈഥിലികുട്ടിയും എല്ലാം ഒരേ വേദിയിൽ സ്വന്തം കഴിവുകൾ തെളിയിക്കുകയായിരുന്നു.

ചിലർക്ക് ആദ്യമായി വേദിയിൽ കയറുമ്പോൾ ഉള്ള ഭയം കൊണ്ട് കണ്ഠമിടറിയപ്പോൾ പാട്ടു നിന്നു പോവാതിരിക്കാൻ സദസ്സ് അവർക്കു കൈയടിച്ചു പിന്തുണ നൽകിയും അവരുടെ മനസ്സിലെ ഗായികയെയും ഗായകനെയും തെളിയിച്ചെടുക്കാനും സഹായിക്കുന്നത്തിനും ആർക്കും പാടാവുന്ന പാട്ടരങ്ങു വേദിയാവുന്നുണ്ടായിരുന്നു,

യാതൊരു നിയന്ത്രണവും ഇല്ലാതെ എല്ലാവരെയും ഒരേ രീതിയിൽ പാട്ടുകാർ ആക്കിയപ്പോൾ ഓരോരുത്തരിലെയും മനസ്സിലെ സംഗീതജ്ഞർ അവരുടെരീതിയിൽ ഉള്ള സംഗീതവും നൽകി പാടുന്നത്തിനും ചിലർ ആർക്കും പാടാവുന്ന പാട്ടരങ്ങു വേദിയാക്കി, മനസ്സിൽ ഉറങ്ങി കിടക്കുന്ന സംഗീതതെ പുറത്തു കൊണ്ട് വരാൻ നടത്തുന്ന ശ്രമം മനസിലാക്കിയ സദസ്സ് അതിനും പിന്തുണയും ആയി കൂടെ നിന്നു…

സ്വന്തമായി പാടുമ്പോൾ ഉണ്ടായ തെറ്റുകൾ മനസിലാക്കി അവർതന്നെ അടുത്ത വരികളിൽ തിരുത്തിയപ്പോൾ സദസ്സ് കൈയ്യടിച്ചു പ്രോത്സാഹനം നൽകി കൊണ്ടേ ഇരുന്നു.

പാട്ടുകേൾക്കാൻ വന്ന പലരും തന്റെ മനസിലെ ഗായകരെ ഉണർത്താൻ ചുണ്ടനക്കി ഒപ്പം പാടിയും തുടങ്ങിയവരിൽ ചിലർ അടുത്ത വേദിയിൽ പാടുവാൻ ഉള്ള അവസരം ഉറപ്പാക്കിയാണ് വാരാന്ത്യത്തിലെ ഒരു ദിവസത്തിലെ 5 മണിക്കൂർ നേരം ആർക്കും പാടാവുന്ന പാട്ടരങ്ങിന്റെ വേദിയിൽ ചിലവഴിച്ചു മടങ്ങിയത്..

മൊബൈലും ഇന്റർനെറ്റും എല്ലാം ഒഴിവാക്കി യുവ തലമുറ സംഗീതത്തിനു വേണ്ടി മാറ്റിവച്ച സമയം അതു തന്നെയാണ് ഒരു നാടിന്റെ സാംസ്‌കാരികമായ വളർച്ചക്കു ആവശ്യവും..

ആർക്കും പാടാവുന്ന പാട്ടരങ് എന്ന പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള പ്രാരംഭ ചർച്ച നടക്കുമ്പോൾ 20-25 പേര് പങ്കെടുക്കാൻ സാധ്യത ഉള്ള ഒരു പരിപാടി ഒരു മുറിക്കുള്ളിൽ കൂടി ഇരുന്ന് അവതരിപ്പികുക എന്ന് പ്രതീക്ഷമാത്രം വച്ചു സമൂഹ മാധ്യമങ്ങളിൽ മാത്രം വാർത്ത നൽകി ഒരാഴ്ചക്കകം 100 ലധികം പേര് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും താല്പര്യം പ്രകടിപ്പിച്ചു സമീപിച്ചപ്പോൾ പരിപാടിയെ കുറേ കൂടി വിശാലമായി തന്നെ അവതരിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു.. അങ്ങിനെ ഞായറാഴ്ചകളുടെ സായാഹ്നം ആർക്കും പാടാവുന്ന പാട്ടരങ്ങിന് വേണ്ടി മാറ്റി വക്കുക ആയിരുന്നു..

പങ്കെടുക്കാൻ എത്തിയവരെ പ്രോത്സാഹിപ്പിക്കാൻ സംഗീതാസ്വാദകർ വേദിക്ക്മുന്നിൽ നേരത്തെ തന്നെ എത്തി ഇരിപ്പിടങ്ങൾ ഉറപ്പാക്കിയിരുന്നു.  ആദ്യഘട്ടം 45 പേർക്ക് അവസരം നൽകിയ പരിപാടി വരുന്ന ഘട്ടങ്ങളിൽ 25 പേര് വീതം ആളുകൾക്കു അവസരം നൽകാൻ ആണ് വസായ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ തീരുമാനം.

രണ്ടാം ഘട്ടം ജൂൺ 23ഞായറാഴ്ച വൈകീട്ട് 4മണിമുതൽ ബി കെ എസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

×