കര്‍ണാടകയില്‍ കനത്ത മഴയില്‍  വീട് തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

സവനൂര്‍ താലൂക്കിലെ മദപുര ഗ്രാമത്തിലാണ് സംഭവം.

New Update
43646666

ബംഗളുരു: കനത്ത മഴയില്‍ കര്‍ണാടകയിലെ ഹാവേരിയില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. 30 വയസുകാരിയും അവരുടെ സഹോദരിയുടെ രണ്ടു മക്കളുമാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.  ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സവനൂര്‍ താലൂക്കിലെ മദപുര ഗ്രാമത്തിലാണ് സംഭവം. വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

Advertisment