Advertisment

മൈസൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിനിയും

അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് അപകടമുണ്ടായത്.

New Update
shivani biju

മൈസൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23) എന്നിവരും ഒരു ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരനുമാണ് മരിച്ചത്.

അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ശിവാനി മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ശിവാനി. അമ്മ: സവിത. സഹോദരങ്ങൾ: അശ്വതി, അർജുൻ.

Advertisment