കണ്ടെത്തിയത് അക്കേഷ്യ മരങ്ങളെന്ന് ലോറിയുടമ; അത് ലോറിയിൽ ഉണ്ടായിരുന്ന മരങ്ങളാണോ എന്നതിൽ വ്യക്തതയില്ലെന്ന് മനാഫ്; നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ച് ഐ ബോഡ് ഡ്രോൺ; ശക്തമായ സിഗ്നൽ ലഭിച്ചു

സ്ഥിരീകരിക്കേണ്ടത് പൊലീസെന്ന് ലോറിയുടമയുടെ സഹോദരന്‍ മുബീന്‍ പറഞ്ഞു. അപകടം നടന്നതിന്റെ എട്ട് കിലോമീറ്റര്‍ അകലെയാണ് നാട്ടുകാര്‍ തടി കരക്കടുപ്പിച്ചത്.

New Update
droUntitledga

അങ്കോല: അര്‍ജുനനെ കണ്ടെത്താനായുള്ള പരിശോധനയ്ക്കായി സ്‌കൂബ ഡൈവേഴ്‌സ് നദിയില്‍ മുങ്ങിത്തപ്പുന്നു. അതെസമയം അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി 8 കിമി അകലെ നിന്നും കണ്ടെത്തിയിട്ടുണ്ട്. നദിയില്‍ ഐ ബോഡ് ഡ്രോണ്‍ ലോഹ സാന്നിധ്യം ഉറപ്പിച്ചു. ശക്തമായ സിഗ്നൽ ലഭിച്ചു.

Advertisment

ലഭിച്ചത് അക്കേഷ്യ മരങ്ങളെന്ന് ലോറി ഉടമ മനാഫ്. എന്നാല്‍ അത് ലോറിയില്‍ ഉണ്ടായിരുന്ന മരങ്ങളാണോ എന്നതില്‍ വ്യക്തതയില്ലെന്നും മനാഫ് പ്രതികരിച്ചു.

സ്ഥിരീകരിക്കേണ്ടത് പൊലീസെന്ന് ലോറിയുടമയുടെ സഹോദരന്‍ മുബീന്‍ പറഞ്ഞു. അപകടം നടന്നതിന്റെ എട്ട് കിലോമീറ്റര്‍ അകലെയാണ് നാട്ടുകാര്‍ തടി കരക്കടുപ്പിച്ചത്.

Advertisment