New Update
/sathyam/media/media_files/iFB4ooDreSoq2guJu1u6.jpg)
ബംഗളൂരു: അര്‍ജുനെ കാണാതായ ഷിരൂരിലെ അപകടത്തില്‍ ഐആര്‍ബി എന്‍എച്ച്എയും പ്രതിസ്ഥാനത്ത്.
Advertisment
അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിനാണ് കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. പുരുഷോത്തം നായിക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
അതെസമയം രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം കര്‍ണാടക സര്‍ക്കാര്‍ തള്ളി .
കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവരമറിഞ്ഞപ്പോള്‍ ജില്ലാ ഭരണകൂടം ഇടപ്പെട്ടുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.