New Update
/sathyam/media/media_files/h6RohhdKiGfWW5FkqY1K.jpg)
ബംഗളൂരു: അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ നേവി സംഘം ഷിരൂരില്‍ എത്തി.
Advertisment
നേരത്തെ സൈന്യവും എംഡിആര്‍എഫ് സംഘവും തിരച്ചില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നു. നേവി സംഘത്തിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനം ഇന്ന് നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശക്തമായ മഴ പെയ്താല്‍ അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിയുടെ പ്രവര്‍ത്തനം നടക്കില്ലെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു.
രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാനും 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണമാണ് അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി.