അർജുനായുള്ള തിരച്ചിൽ ഇന്ന് നിർണായകം; ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക് കടന്ന പശ്ചാത്തലത്തില്‍ ഉത്തരകന്നഡ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലില്‍ കാലാവസ്ഥ നിര്‍ന്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്.

New Update
arjun missing

ബംഗളൂരു: അര്‍ജുന്റെ ലോറി എവിടെയെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനാല്‍ ഇന്നത്തെ രക്ഷപ്രവര്‍ത്തനം നിര്‍ണ്ണായകം. ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്നാവും ആദ്യം പരിശോധിക്കുക എന്നാണ് സൂചന.

Advertisment

ലോറിയുടെ കിടപ്പ് മനസ്സിലാക്കാന്‍ ഡ്രോണ്‍ ബെയ്‌സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്പത് മണിയോടെ ഡ്രോണ്‍ എത്തിക്കുമെന്നാണ് സൂചന.

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക് കടന്ന പശ്ചാത്തലത്തില്‍ ഉത്തരകന്നഡ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലില്‍ കാലാവസ്ഥ നിര്‍ന്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്.

അതിനാല്‍ തന്നെ കൃത്യമായ ആക്ഷന്‍ പ്ലാനുമായാണ് പത്താം ദിനം സൈന്യം രക്ഷാപ്രവര്‍ത്തനം ഏകീകരിക്കുക. ദൗത്യം ഏകോപിപ്പിക്കുക മലയാളി കൂടിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലനാണ്.

Advertisment