ഷിരൂര്‍ ദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നീളും, ഡ്രഡ്ജര്‍ എത്താന്‍ വൈകും

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ തിരച്ചില്‍ രണ്ട് ദിവസം കൂടി വൈകിക്കാനാണ് തീരുമാനം.

New Update
arjun rescue

ബെംഗളുരു:  ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ വൈകിയേക്കും.

Advertisment

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ തിരച്ചില്‍ രണ്ട് ദിവസം കൂടി വൈകിക്കാനാണ് തീരുമാനം.

സെപ്റ്റംബര്‍ 11 വരെ ഉത്തരകന്നഡ ജില്ലയിലും കര്‍ണാടകയുടെ തീരദേശ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ഗോവന്‍ തീരത്ത് കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കില്ല. കാറ്റ് അനുകൂലമല്ലാത്തതിനാല്‍ ടഗ് ബോട്ടിന്റെ യാത്ര ദുഷ്‌കരമാക്കാനും സാധ്യതയുണ്ട്.